|    Jul 20 Fri, 2018 4:18 pm
FLASH NEWS

മൂന്ന് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റു

Published : 8th November 2017 | Posted By: fsq

 

കൊട്ടിയം:സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്തികള്‍ക്ക് ഇടിമിന്നലേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൈലാപ്പൂര് എകെഎംഎച്ച്എസ്എസ്സിലെ പ്ലസ് വണ്‍ ബയോളജി വിഭാഗം വിദ്യാര്‍ഥികളായ ഉമയനല്ലൂര്‍ പട്ടരുമുക്ക് മുഴങ്ങോടിയില്‍ നബീല്‍, മൈലാപ്പൂര് സുമിതാ മന്‍സിലില്‍ അജാസ്, പേരയം ചരുവിള പുത്തന്‍വീട്ടില്‍സെയ് ദലി എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരില്‍ സെയ്ദലിയുടെ നില ഗുരുതരമാണ്. ഇന്നലെ വൈകീട്ട് 4.45ഓഠെ മേവറം-  മൈലാപ്പൂര് റോഡില്‍ മുണ്ടുച്ചിറ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. മഴ പെയ്തതിനെ തുടര്‍ന്ന് മരത്തിനടിയില്‍ കയറി നിന്ന ഇവര്‍ക്ക് ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ഥികളെ നാട്ടുകാര്‍ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss