|    Oct 24 Wed, 2018 2:48 am
FLASH NEWS

മൂന്ന് വര്‍ഷത്തിനകം സംസ്്ഥാനത്ത് ഡിജിറ്റല്‍ ക്ലാസ് മുറികള്‍: മന്ത്രി രവീന്ദ്രനാഥ്‌

Published : 18th January 2017 | Posted By: fsq

 

വടകര: എട്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മൂന്നുവര്‍ഷത്തിനകം ഡിജിറ്റല്‍ ക്ലാസ് മുറികള്‍ നിര്‍മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. ഇതിനായുള്ള മാര്‍ഗരേഖ തയ്യാറാക്കിയതായും സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതുകൊണ്ടുള്ള ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മടപ്പള്ളി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച വാഗ്ഭടാനന്ദ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക കേന്ദ്രീകൃത സിലബസില്‍നിന്നും വിദ്യാര്‍ഥി കേന്ദ്രീകൃത സിലബസിലേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഉല്‍കൃഷ്ടമായ മൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ പൊതുവിദ്യാലയങ്ങള്‍ക്ക് മാത്രമെ സാധിക്കുകയുള്ളുവെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠനം എഴുപ്പവും രസകരവുമാക്കാന്‍ അധ്യാപകര്‍ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി കെ നാണു എംഎല്‍എ അധ്യക്ഷനായി. സമയബന്ധിതമായി സ്‌കൂള്‍ കെട്ടിടം ആകര്‍ഷകമായ രീതിയില്‍ പണിത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കുള്ള ഉപഹാരം പ്രസിഡന്റ് പാലേരി രമേശന് മന്ത്രി നല്‍കി. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ടി കെ രാജന്‍, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി വി കവിത, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss