|    Jul 22 Sun, 2018 12:39 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മൂന്ന് രാജ്യങ്ങള്‍ക്കുകൂടി യുഎസ് യാത്രാ വിലക്ക്‌

Published : 26th September 2017 | Posted By: fsq

വാഷിങ്ടണ്‍: യുഎസിലേക്കുള്ള യാത്രാവിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിപ്പിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ്. ഉത്തര കൊറിയ, വെനിസ്വേല, ഛാഡ് എന്നീ മുന്നു രാജ്യങ്ങളിലെ പൗരന്‍—മാര്‍ക്കാണ് ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം വിലക്കേര്‍പ്പെടുത്തിയത്. നേരത്തേ ആറ് രാജ്യങ്ങളിലെ പൗരന്‍മാരെ 90 ദിവസത്തേക്ക് യുഎസിലേക്കു വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ അവസാനിച്ചിരുന്നു. ഇതിനു പിറകെയാണ് മുന്നു രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി പുതിയ നടപടി. എന്നാല്‍, പഴയ പട്ടികപ്രകാരമുള്ള വിലക്കില്‍നിന്ന് സുഡാനെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഇറാന്‍, ലിബിയ, സോമാലിയ, സിറിയ, യമന്‍, ഛാഡ്, ഉത്തര കൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസിലേക്കു യാത്രയ്ക്ക് അനുമതി ഉണ്ടാവില്ല. പുതിയ ഉത്തരവ് അടുത്തമാസം 18 മുതല്‍ നിലവില്‍വരും.  എന്നാല്‍, ഈ എട്ട് രാജ്യങ്ങളില്‍നിന്നുള്ള നിയമാനുസൃത വിസകള്‍ റദ്ദാക്കില്ല. വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലിചെയ്യുകയോ പഠിക്കുകയോ ബിസിനസ് നടത്തുകയോ ചെയ്യുന്നവര്‍ക്ക് നിരോധന വ്യവസ്ഥകളില്‍ ഇളവുണ്ടാവും. അതേസമയം, വെനിസ്വലയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ബാധകമാവുന്നത്. രാജ്യത്തിന്റ ആഭ്യന്തര സുരക്ഷയ്ക്കാണ് തന്റെ പ്രഥമ പരിഗണനയെന്ന് പുതിയ ഉത്തരവിറക്കിക്കൊണ്ട് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി. യുഎസിന് ഭീഷണിയാണെന്നു തോന്നുന്നവരെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss