|    Jul 21 Fri, 2017 8:10 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മൂന്ന് മാസമായിട്ടും കാര്‍ഗോ എത്തിയില്ല; നഷ്ടപരിഹാരം തേടി മലയാളി

Published : 30th September 2016 | Posted By: SMR

ദോഹ: ഒരു മാസംകൊണ്ട് നാട്ടിലെത്തുമെന്ന വാഗ്ദാനത്തി ല്‍ ഷിപ്പ് കാര്‍ഗോ വഴി  അയച്ച സാധനങ്ങള്‍ മൂന്ന് മാസമായിട്ടും ലഭിച്ചില്ലെന്ന് മലയാളി ഹൗസ് ഡ്രൈവറുടെ പരാതി. വടക്കാഞ്ചേരി സ്വദേശി ബിനേഷാണ് കാര്‍ഗോ വഴി അയച്ച 35 കിലോഗ്രാം സാധനങ്ങള്‍ക്കായി കാത്തിരിക്കുന്നത്.  ജൂലൈ 8നാണ് ബിനേഷ് ദോഹയിലെ കാര്‍ഗോ കമ്പനി വഴി നിഡോ, ടാങ്ക്, പ്ലേറ്റുകള്‍, ഈത്തപ്പഴം, മിഠായി, ബ്ലാങ്കറ്റ് തുടങ്ങിയ സാധനങ്ങള്‍ ഷിപ്പ് കാര്‍ഗോയായി അയച്ചത്. കിലോഗ്രാമിന് 12 റിയാല്‍ അടച്ചാല്‍ 15 ദിവസംകൊണ്ടും ഒന്‍പത് റിയാല്‍ വീതമാണെങ്കില്‍ ഒരു മാസംകൊണ്ടും സാധനങ്ങള്‍ നാട്ടിലെത്തിക്കുമെന്നാണ് ബിനേഷിനോട് കാര്‍ഗോ കമ്പനി വാഗ്ദാനം ചെയ്തത്.
എന്നാല്‍, രണ്ട് മാസം കഴിഞ്ഞിട്ടും  കിട്ടാത്തതിനെ തുടര്‍ന്ന് വിവരമന്വേഷിച്ച ബിനേഷിനോട് കാര്‍ഗോ മുംബൈയിലാണെന്നും ഉടന്‍ നാട്ടിലെത്തുമെന്നുമായിരുന്നു മറുപടി. അതിനിടയില്‍ നാട്ടില്‍ അവധിക്കു പോയ ബിനേഷ് പല തവണ ഇന്ത്യയില്‍ നിന്നു ഖത്തറിലെ കാര്‍ഗോ കമ്പനിയിലേക്ക് ഫോണ്‍ ചെയ്ത് കാര്യങ്ങളന്വേഷിച്ചു. ഏറ്റവുമൊടുവില്‍ ബിനേഷിന് ലഭിച്ച വിവരം കാര്‍ഗോ വിലാസം തെറ്റി വേറെ എവിടേക്കോ പോയെന്നാണ്. ഒക്‌ടോബര്‍ 5ന് സാധനം വീട്ടിലെത്തുമെന്നാണ് പുതിയ വാഗ്ദാനം.
നേരത്തെ ഫോണില്‍ ശരിയായ വിവരങ്ങള്‍ നല്‍കിയിരുന്ന കമ്പനിയുടെ ഉത്തരവാദപ്പെട്ടവര്‍ ഇപ്പോള്‍ തന്റെ ഫോണെടുക്കാനും തയ്യാറാവുന്നില്ലെന്നും ബിനേഷ് പറയുന്നു. മാസങ്ങള്‍ക്കു ശേഷം സാധനങ്ങള്‍ നാട്ടിലെത്തിയാല്‍ അവ ഉപയോഗിക്കാനാവുമോ എന്ന സംശയവും അദ്ദേഹത്തിനുണ്ട്. സാധനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ഒരിക്ക ല്‍ കമ്പനി പറഞ്ഞിരുന്നു. എന്നാല്‍, അയച്ച സാധനങ്ങളുടെ ഒറിജിനല്‍ ബില്ല് ഹാജരാക്കണമെന്നായിരുന്നു നിബന്ധന.
മൂന്ന് മാസം മുമ്പ് വാങ്ങി അയച്ച സാധനങ്ങളുടെ ബില്ല് ഇപ്പോള്‍ താന്‍ എവിടെ നിന്നുണ്ടാക്കും എന്നാണ് ബിനീഷ് ചോദിക്കുന്നത്. സാധനങ്ങള്‍ കൃത്യമായി എത്തിക്കുകയോ അല്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് ദുഹൈലില്‍ ഹൗസ് ഡ്രൈവറായ ബിനേഷിന്റെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക