|    Jul 20 Fri, 2018 4:49 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മൂന്ന് ബാങ്കുകള്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ല, അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍ വാസം നീളുന്നു

Published : 20th September 2017 | Posted By: G.A.G

ദുബയ്:  കടക്കെണിയില്‍ കുടുങ്ങി ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രമുഖ ജ്വല്ലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍വാസം നീളുന്നു. 22 ബാങ്കുകളുമായി രാമചന്ദ്രന് ബാധ്യതയുണ്ടായിരുന്നതെങ്കിലും ഭൂരിപക്ഷം ബാങ്കുകളും പരിഹാരത്തിന് തയ്യാറായപ്പോള്‍ 3 ബാങ്കുകള്‍ ഇതിന് വിഘാതം നില്‍ക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യൂണിയന്‍ ബാങ്ക്, മഷ്‌രിഖ് ബാങ്ക്, ദോഹ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
അറ്റലസ് ജ്വല്ലറിയുടെ 50 തോളം ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന്‍ 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ബാങ്കുകള്‍ക്കും മറ്റു വ്യക്തികള്‍ക്കും നല്‍കാനുണ്ടായിരുന്ന കടം തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാമചന്ദ്രനെ ദുബയ് കോടതി 3 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കുകയായിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റെ പേരില്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ അബുദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.എം.സി ഗ്രൂപ്പിന് വില്‍പ്പന നടത്തിയിരുന്നു. നിലവില്‍ ബാങ്കുകള്‍ക്ക് 480 ദശലക്ഷം ദിര്‍ഹമാണ് നല്‍കാനുള്ളത്. രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss