|    Oct 18 Thu, 2018 2:25 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മൂന്ന് ഫോര്‍മാറ്റിലും ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കയെ നയിക്കും

Published : 13th September 2017 | Posted By: fsq

 

കേപ്ടൗണ്‍: ഫഫ് ഡുപ്ലെസിസിനെ  മൂന്ന് ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിച്ചു. 2013മുതല്‍ ട്വന്റിയിലും  കഴിഞ്ഞ വര്‍ഷം മുതല്‍ ടെസ്റ്റിലും ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കന്‍ ടീം ക്യാപ്റ്റനായിരുന്നെങ്കിലും ഏകദിനത്തില്‍ എബി ഡിവില്ലിയേഴ്‌സായിരുന്നു നായകന്‍. കഴിഞ്ഞയിടക്ക് ഡിവില്ലിയേഴ്‌സ് ഏകദിന നായക പദവി ഒഴിഞ്ഞതോടെയാണ് ഡുപ്ലെസിസിനെത്തേടി ഏകദിന നായകപദവികൂടി എത്തിയത്. 2019 ലെ ഏകദിന ലോകകപ്പില്‍ ഡുപ്ലെസിസാവും ദക്ഷിണാഫ്രിക്കയെ നയിക്കുകകയെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss