|    May 25 Thu, 2017 8:03 pm
FLASH NEWS

മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലിയെ നായകനാക്കണം: പ്രസന്ന

Published : 23rd January 2016 | Posted By: SMR

ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും യുവതാരം വിരാട് കോഹ്‌ലിയെ നായകനാക്കേണ്ട സമയമായെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ ഏറാപ്പള്ളി പ്രസന്ന ആവശ്യപ്പെട്ടു.
ആസ്‌ത്രേലിയക്കെതിരേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ നാലു കളികളി ലും ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ക്യാപ്റ്റന്‍ ധോണിക്കെതിരേ പ്രസന്ന രംഗത്തുവന്നത്. നിലവില്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ കോഹ്‌ലിയാണ്.
”ധോണിക്ക് ഇപ്പോള്‍ 34 വയസ്സായിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ അദ്ദേഹത്തിനു പകരം ഇന്ത്യക്കു പുതിയ നായകനെ കണ്ടെത്തിയേ തീരൂ. ഇപ്പോള്‍ തന്നെ ധോണിയെ മാറ്റി കോഹ്‌ലിയെ ക്യാപ്റ്റനാക്കുന്നതില്‍ എന്താണ് തെറ്റ്. വിക്കറ്റ് കീപ്പറായി ധോണി ടീമില്‍ തുടര്‍ന്നും കളിക്കണം. ബാറ്റിങില്‍ അദ്ദേഹത്തിന് ടീമിനായി ഇനി യും സംഭാവന നല്‍കാന്‍ സാധിക്കും” – പ്രസന്ന പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day