|    Jul 21 Fri, 2017 6:30 am
FLASH NEWS

മൂന്ന് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ

Published : 30th September 2016 | Posted By: Abbasali tf

വടകര: കോഴിക്കോട് റൂറല്‍ ജില്ലയില്‍പ്പെട്ട നാദാപുരം, വളയം, കുറ്റിയാടി പോലിസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍ കേരള പോലിസ് ആക്ട് 78, 79 വകുപ്പുകള്‍ പ്രകാരം വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കോഴിക്കോട് റൂറല്‍ പൊലിസ് സൂപ്രണ്ട് എന്‍ വിജയകുമാര്‍ ഐപിഎസ് അറിയിച്ചു. അസ്‌ലം വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കല്ലാച്ചി ടൗണില്‍ കഴിഞ്ഞ 27ന് വൈകീട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും നടക്കുന്നതിനിടയില്‍ സംഭവിച്ച അക്രമസംഭവങ്ങളില്‍ രാഷ്ട്രീയത്തിനുപരി സാമുദായിക ചേരിതിരിവ് പ്രകടമായി കാണപ്പെട്ടതായി റൂറല്‍ എസ്പി വാര്‍ത്താകുറിപ്പില്‍ സൂചിപ്പിച്ചു. നിരോധനാഞ്ജ പ്രകാരം നശീകരണ വസ്തുക്കളോ ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ തയ്യാറാക്കുന്നതും ശേഖരിക്കുന്നതും കൊണ്ടു പോവുന്നതും സമാധാനത്തെ ബാധിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും കുറ്റകരമാണ്. നിരോധനാഞ്ജാ കാലയളവില്‍ പൊതുസമ്മേളനങ്ങള്‍, ഘോഷയാത്ര എന്നിവ നടത്തുന്നതിന് മുന്‍കൂര്‍ അനുവാദം വാങ്ങേണ്ടതാണ്.

500പേര്‍ക്കെതിരേ കേസ്
നാദാപുരം: ചൊവ്വാഴ്ച ഉണ്ടായ അക്രമസംഭവങ്ങളില്‍ യൂത്ത്‌ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അഞ്ഞൂറുപേര്‍ക്കെതിരേ കേസെടുത്തു. ഇതിനകം പതിനേഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  വിവിധ സ്ഥലങ്ങളില്‍ നിന്നായി അഞ്ചുപേരെ പോലിസ് അറസ്റ്റു ചെയ്തു. ഇതില്‍ നാലുപേരെ ജാമ്യത്തില്‍ വിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക