|    May 30 Tue, 2017 6:56 pm
FLASH NEWS

മൂന്ന് പെണ്‍കുട്ടികളെ നരബലി നല്‍കിയതായി പരാതി

Published : 3rd October 2016 | Posted By: mi.ptk

Murder_

ഇടുക്കി: ഇടമലക്കുടിയില്‍ ഗോത്രദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ മൂന്ന് പെണ്‍കുട്ടികളെ നരബലി കൊടുത്തതായി പരാതി. 12വയസില്‍ താഴെ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളെ നരബലികൊടുത്തു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷന്‍ ഡിജിപിക്ക് പരാതി നല്‍കി. കഴിഞ്ഞ എട്ട് മാസത്തിനിടിയിലായാണ് മൂന്ന് നരബലിയും നടന്നതെന്ന് പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടു.
രണ്ട് മാസം മുന്‍പ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടമലക്കുടിയില്‍ എത്തിയപ്പോഴാണ് നരബലി സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച സംഘം പരാതിയുടെ സത്യാവസ്ഥയും അന്വേഷിക്കും. ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ സിഐ സാം ജോര്‍ജ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സജി എന്നിവരാണ് അന്വേഷണം നടത്തുക.
കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലും അന്വഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day