|    Oct 19 Thu, 2017 2:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മൂന്ന് പുതിയ വിമാനത്താവള പദ്ധതികള്‍ക്ക് അനുമതി

Published : 27th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര സിവില്‍ വ്യോമയാന സെക്രട്ടറി അധ്യക്ഷനായ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്‌സ് സ്റ്റിയറിങ് കമ്മിറ്റി മൂന്നു പുതിയ വിമാനത്താവള പദ്ധതികള്‍ക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കി. ആന്ധ്രപ്രദേശിലെ ഭോഗപുരം, നെല്ലൂര്‍, കര്‍ണൂല്‍ എന്നിവിടങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം. തെലങ്കാനയിലെ കൊത്തഗുഡത്തെ വിമാനത്താവള പദ്ധതിക്ക് സൈറ്റ് ക്ലിയറന്‍സ് നടത്താനും കമ്മിറ്റി ശുപാര്‍ശ ചെയ്തു. പൊതു-സ്വകാര്യ പങ്കാളിത്തരീതിയില്‍ സംസ്ഥാന സര്‍ക്കാരാവും ഭോഗപുരത്തെയും നെല്ലൂരിലെയും വിമാനത്താവളം വികസിപ്പിക്കുക. കര്‍ണൂലിലെ വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വികസിപ്പിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക