|    Jul 25 Tue, 2017 4:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മൂന്ന് പാക് നുഴഞ്ഞുകയറ്റക്കാര്‍ വെടിയേറ്റു മരിച്ചു

Published : 13th July 2016 | Posted By: SMR

അമൃതസര്‍: ഇന്തോ-പാക് അതിര്‍ത്തിയില്‍ ദര്യമന്‍സൂറില്‍ ബിഎസ്എഫ് ജവാന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് നുഴഞ്ഞുകയറ്റക്കാര്‍ മരിച്ചു. രാത്രി പട്രോളിങ് നടത്തുകയായിരുന്ന ജവാന്മാരാണ് പാക് നുഴഞ്ഞുകയറ്റക്കാരെ കണ്ടത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ നുഴഞ്ഞുകയറ്റക്കാര്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നുപേര്‍ മരിച്ചതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ പാകിസ്താനിലേക്ക് രക്ഷപ്പെട്ടു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്തുനിന്ന് മൂന്ന് പാക് മൊബൈലുകളും ഇന്ത്യന്‍ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്. ബിഎസ്എഫ് ഐജി സംഭവസ്ഥലം പരിശോധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക