|    Oct 16 Tue, 2018 2:41 am
FLASH NEWS

മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു

Published : 9th September 2017 | Posted By: fsq

 

ആറന്മുള: പമ്പാനദിയിലെ കുത്തൊഴുക്കില്‍ നിയന്ത്രണംവിട്ട് മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞു. ആളപായം ഇല്ല. ജലഘോഷയാത്ര ആരംഭിക്കുന്നതിനു മുമ്പായി കോഴഞ്ചേരി, അയിരൂര്‍ പള്ളിയോടങ്ങള്‍ മറിഞ്ഞു. കോഴഞ്ചേരി പുത്തന്‍ പള്ളിയോടം പരപ്പുഴക്കടവിനു സമീപമാണ് മറിഞ്ഞത്. സുരക്ഷാ ബോട്ടിലെ പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പള്ളിയോട സേവാസംഘത്തിന്റെ ബോട്ടുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. മറിഞ്ഞ പള്ളിയോടം ഉയര്‍ത്തി ജലഘോഷയാത്രയ്‌ക്കെത്തിക്കാനുമായി.ജലഘോഷയാത്രയ്ക്കു തൊട്ടുമുമ്പായാണ് അയിരൂര്‍ പള്ളിയോടം മറിഞ്ഞത്. ആ ഞ്ഞിലിമൂട്ടില്‍ കടവിനു മുകളിലായി ജലഘോഷയാത്രയ്ക്കു തയാറെടുക്കുമ്പോഴാണ് പള്ളിയോടം മറിഞ്ഞത്. ഏറെ പണിപ്പെട്ടാണ് പള്ളിയോടം ഉയര്‍ത്തിയത്. തുഴച്ചില്‍കാരെ സ്പീഡ് ബോട്ടുകളിലും മറ്റും രക്ഷപെടുത്തി. പ്രാഥമികപാദം മല്‍സരം കഴിഞ്ഞെത്തിയപ്പോഴാണ് പുതുക്കുളങ്ങര പള്ളിയോടം സത്രക്കടവില്‍ മറിഞ്ഞത്. മല്‍സര ആവേശത്തിലെത്തിയ പള്ളിയോടം നദീമധ്യത്തില്‍ മറിഞ്ഞത് പരിഭ്രാന്തി പരത്തി. നദിയിലുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകരും സംഘാടകസമിതി ഭാരവാഹികളും ബോട്ടുകളുമായി ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പുതുക്കുളങ്ങര പള്ളിയോടത്തിലുണ്ടായിരുന്നവരെ ഇതര പള്ളിയോടങ്ങളിലും വള്ളങ്ങളിലുമായി കരയ്‌ക്കെത്തിച്ചുവെങ്കിലും രണ്ടുപേരെ കാണാനില്ലെന്ന പ്രചാരണമുണ്ടായത് ഭീതി പരത്തി. തുടര്‍ന്ന് ബോട്ടുകളില്‍ ഫയര്‍ഫോഴ്‌സ് സംഘവും തിരച്ചില്‍ തുടര്‍ന്നു. കാണാതായവര്‍ തിരികെയെത്തിയതോടെയാണ് ആശ്വാസമായത്. മറിഞ്ഞ പള്ളിയോടം ബോട്ടില്‍ കുടുക്കി സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss