|    Jul 20 Fri, 2018 4:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മൂന്ന് ട്രെയിനുകള്‍ പാളം തെറ്റി; ആളപായമില്ല

Published : 8th September 2017 | Posted By: fsq

 

സോണ്‍ഭദ്ര/ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായി മൂന്നു ട്രെയിനുകള്‍ പാളം തെറ്റി. മണിക്കൂറുകളുടെ ഇടവേളയിലാണ് അപകടമുണ്ടായത്. ജബല്‍പൂര്‍ ശക്തിപുഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികളാണ് ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയിലെ ഒബ്രഡാം സ്‌റ്റേഷന് സമീപം പാളംതെറ്റിയത്. അതേസമയം, മഹാരാഷ്ട്രയില്‍ ചരക്കുവണ്ടിയുടെ രണ്ട് ബോഗികള്‍ പാളംതെറ്റിയതായി മധ്യ റെയില്‍വേ അറിയിച്ചു. ഖാണ്ട്‌ലയിലാണ് അപകടമുണ്ടായത്.ഉത്തര്‍പ്രദേശില്‍ ഒരുമാസത്തിനിടെ മൂന്നാമത്തെ തീവണ്ടിയപകടമാണിത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വേ മന്ത്രാലയം വക്താവ് അനില്‍ സക്‌സേന അറിയിച്ചു. റാഞ്ചി- ഡല്‍ഹി രാജധാനി എക്‌സ്പ്രസിന്റെ എന്‍ജിനും വൈദ്യുത ബോഗിയുമാണ് ഡല്‍ഹിയിലെ മിന്റോ പാലത്തിനു സമീപം പാളം തെറ്റിയത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഡല്‍ഹി സ്റ്റേഷന്റെ 15ാം പ്ലാറ്റ്‌ഫോം അടച്ചു. രണ്ട് അപകടങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദിനും ഫത്തേഗഡിനുമിടയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഡല്‍ഹി- കാണ്‍പൂര്‍ കാളിന്ദി എക്‌സ്പ്രസ് കടന്നു പോവുന്നതിന് ഏതാനും നിമിഷം മുമ്പാണ് നാട്ടുകാര്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്നു തീവണ്ടി നിര്‍ത്തി.മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ് സോണ്‍ഭദ്ര. ഈ പ്രദേശത്ത് മാവോവാദി സാന്നിധ്യമുണ്ട്. ട്രെയിന്‍ പാളംതെറ്റിയതിന് പിന്നില്‍ മാവോവാദികളാണോ എന്ന് പോലിസ് സംശയിക്കുന്നുണ്ട്. തീവണ്ടി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററിലായതിനാലാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss