|    Oct 21 Sun, 2018 9:01 pm
FLASH NEWS

മൂന്ന് കിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയില്‍

Published : 28th September 2017 | Posted By: fsq

 

കുറ്റിപ്പുറം: ആന്ധ്രപ്രദേശില്‍ നിന്നും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളായ മൊത്ത വിതരണക്കാര്‍ എക്‌സൈസ് പിടിയില്‍. പൊന്നാനി വെളിയംകോട് അറഫാത്ത് (38), പൊന്നാനി ചാണ റോഡ് സലീം (30), തിരൂര്‍ പറവണ്ണ സദഖ് (26) എന്നിവരാണ് കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായത്. മാര്‍ക്കറ്റില്‍ രണ്ടു ലക്ഷം രൂപയോളം വിലവരുന്ന മൂന്ന് കിലോ കഞ്ചാവ് ഇവരില്‍ നിന്നും പിടികൂടി. ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കടത്തികൊണ്ടിരുന്നത്. എക്‌സൈസ് സംഘത്തിന്റെ പട്രോളിങ്ങിനിടെ കുറ്റിപ്പുറം പുഴയോരത്ത് പാലത്തിനടിയില്‍ കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണു കഞ്ചാവ് കടത്ത് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് തിരുനാവായ പട്ടര്‍നടക്കാവില്‍ നിന്നും കുറ്റിപ്പുറം റെയില്‍വേ പരിസരത്തു നിന്നുമായാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ മാസം മാത്രം ആറു കേസുകളിലായി 10 കിലോ കഞ്ചാവാണു കുറ്റിപ്പുറം എക്‌സൈസ് പിടിച്ചെടുത്തത്. ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്‍പന നടത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടന്‍ പിടിയിലാവുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍ പറഞ്ഞു.  പ്രിവന്റീവ് ഓഫിസര്‍മാരായ എസ് ജി സുനില്‍, എ കെ രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ 14 രാജീവ് കുമാര്‍, ഹംസ, ഷിബു ശങ്കര്‍, മനോജന്‍,  ഗണേശന്‍, ഷീജ എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss