|    Apr 29 Sat, 2017 4:48 pm
FLASH NEWS

മൂന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞരെ പാകിസ്താന്‍ തിരിച്ചയച്ചു

Published : 11th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: മൂന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞരെക്കൂടി തിരിച്ചയച്ചതായി പാകിസ്താന്‍ വിദേശകാര്യവക്താവ് നഫീസ് സക്കറിയ അറിയിച്ചു. പാകിസ്താനിലെ എട്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരില്‍
തിരിച്ചയച്ചവരുടെ എണ്ണം ഇതോടെ ആറായി. ഇന്ത്യ-പാക് നയതന്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണിത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ചാരന്‍മാരെന്ന സംശയത്തിലാണ് ഇവരെ തിരിച്ചയക്കുന്നതെന്നു പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തിരിച്ചയച്ചവരുടെ പേരു പുറത്തുവിട്ടിട്ടില്ല. പാകിസ്താനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നുവെന്നും ഇവര്‍ക്കെതിരേ ആരോപണമുണ്ട്. മൂന്നുപേരും ഇന്നലെ ഇന്ത്യയിലെത്തിയതായാണു വിവരം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day