|    Aug 20 Sun, 2017 12:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മൂന്നു സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ശരിവച്ചു

Published : 2nd August 2017 | Posted By: fsq

 

കൊച്ചി: കോടതി വിധികളെ തുടര്‍ന്ന് അടച്ചുപൂട്ടിയ മൂന്നു സ്‌കൂളുകള്‍ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ എയുപിഎസ്, മലപ്പുറം മാങ്ങാട്ട്മുറി എഎംഎല്‍പി സ്‌കൂള്‍, തൃശൂര്‍ കീരാലൂര്‍ പരശുരാമ സ്മാരക എല്‍പി സ്‌കൂള്‍ എന്നിവ ഏറ്റെടുത്ത നടപടിയാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഉടമകളുടെ തീരുമാനം നേരത്തേ ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവ ഏറ്റെടുക്കാന്‍ 2016 ജൂണ്‍ ഏഴിന് സര്‍ക്കാര്‍ തീരുമാനിച്ചു. 2016 ജൂലൈ 27ന് ഉത്തരവുമിറക്കി. ഇതിനെതിരേ ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക