|    Mar 23 Thu, 2017 4:10 pm
FLASH NEWS

മൂന്നു വിധികര്‍ത്താക്കള്‍  കൂടി നിരീക്ഷണത്തില്‍

Published : 23rd January 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കൂടുതല്‍ വിധികര്‍ത്താക്കള്‍ പോലിസിന്റെ നിരീക്ഷണത്തില്‍.
പ്രാചീന കലാരൂപത്തിന്റെ വിധികര്‍ത്താവായി വന്ന കോളജ് അധ്യാപകനാണ് ഇതില്‍ ഒരാള്‍. മോണോആക്ട്, ഓട്ടന്‍തുള്ളല്‍ വിഭാഗങ്ങളില്‍ ഓരോ ജഡ്ജിമാരേയും നിരീക്ഷിക്കുന്നുണ്ട്. പ്രാചീന കലാരൂപത്തിന്റെ വേദിയില്‍ വന്ന ഒരു വിധികര്‍ത്താവിന് കൂടുതല്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു അധ്യാപകനുമായി അടുപ്പമുണ്ടെന്നാണ് പരാതി. ഇദ്ദേഹത്തിന് കലയുമായി നേരിട്ട് ബന്ധമില്ലെന്നും പരാതിയുണ്ടായി.
ഇദ്ദേഹത്തെ സംബന്ധിച്ച ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പോലിസ് പൊതുവിദ്യാഭ്യാസവകുപ്പിന് കത്ത് നല്‍കിയതായാണ് വിവരം. മോണോആക്ട് മത്സരത്തില്‍ ഒരു വിധികര്‍ത്താവ്, ഒരധ്യാപകന്‍ പരിശീലിപ്പിച്ച എല്ലാ ശിഷ്യന്മാര്‍ക്കും മികച്ച മാര്‍ക്ക് നല്‍കിയെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്.

(Visited 63 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക