|    Jan 21 Sat, 2017 7:38 am
FLASH NEWS

മൂന്നു വര്‍ഷത്തിനിടെ മറയൂരില്‍ ഒറ്റയാനെടുത്തത് ആറു ജീവനുകള്‍

Published : 29th July 2016 | Posted By: SMR

മറയൂര്‍: ആദിവാസി കോളനി വാസികളും സമീപവാസികളും കാട്ടാന ഭീതിയില്‍. മൂന്ന് വര്‍ഷത്തിനിടെ  കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചത് ആറ് പേരാണ്. കഴിഞ്ഞ ദിവസവും ഒരു ആദിവാസിയുവാവിനെ ആന അപായപ്പെടുത്തി.കാട്ടാനകള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ കാര്യക്ഷമമായ യാതൊരു നടപടിയും കൈകൊള്ളാത്തതാണ് ജീവനുകള്‍ നഷടപ്പെടാന്‍ ഇടയാക്കുന്നത്.
2014ല്‍ ജനുവരി  14നു ചമ്പകാട്ടില്‍ കോളനിക്ക് എത്തുന്ന വഴിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. ഡിസംബറില്‍ പെട്രോള്‍ പമ്പിന് സമീപം തോട്ടം കാവല്‍ക്കാരന്‍ ജബാസ്റ്റിന്‍ കാട്ടാനയെ ഭയന്ന് ഓടി പരിക്കേറ്റ് ചികില്‍സയില്‍ ഇരിക്കെ മരിച്ചു. കഴിഞ്ഞ വര്‍ഷം ഈച്ചപെട്ടികുടിക്ക് നടന്ന് പോകവെ ആദിവാസി ഗണേശന്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരണപ്പെട്ടു.
2015 ആഗസ്ത് 16നു പെട്രോള്‍ പമ്പിന് എതിര്‍വശത്ത് കട നടത്തി വന്ന ഹബീബുള്ളയെ കാട്ടുകൊമ്പന്‍ നടു റോഡില്‍ കുത്തി കൊലപ്പെടുത്തി. കാട്ടാനകളുടെ ശല്ല്യം മൂലം കൃഷിയും കാലിവളര്‍ത്തലും എല്ലാം പ്രതിസന്ധിയിലായതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പുനരധിവാസ കോളനിയിലെ 140 കുടുംബങ്ങള്‍.
മറയൂര്‍ ഇന്ദിരാ നഗറില്‍ പുനരധിവസിക്കപെട്ട ആദിവാസികളുടെ ജീവിതവും ദുസ്സഹമാണ്. വൈകുന്നേരം അഞ്ചു മണികഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ല. കഴിഞ്ഞ ആറ് വര്‍ഷമായി കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ മറയൂര്‍ ടൗണിലെ വ്യാപാരി കൊല്ലപെട്ടതിനെ തുടര്‍ന്ന് വനാതിര്‍ത്തിയില്‍ സോളാര്‍ ഫെ ന്‍സിങ് സ്ഥാപിച്ചെങ്കിലും പ്രദേശവാസികള്‍ക്ക് ഒട്ടും പ്രയോജനകരമല്ലാത്ത വിധം  തട്ടികൂട്ടുകയായിരുന്നു വനം വകുപ്പ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക