|    Oct 15 Mon, 2018 6:07 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മൂന്നു വര്‍ഷത്തിനിടെ ഇന്ത്യന്‍ കൗമാരം ബൂട്ടണിഞ്ഞത് നൂറിലധികം മല്‍സരങ്ങളില്‍

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് ആദ്യമായി ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് കരുത്താവുന്നത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ മികച്ച പ്രകടനമാണ്. സ്വദേശത്തും വിദേശത്തുമായി ഇക്കാലയളവില്‍ നൂറിലധികം മല്‍സരങ്ങളിലാണ് കൗമാര താരങ്ങള്‍ ബൂട്ട് കെട്ടിയിട്ടുള്ളത്. ഇവയില്‍ പല ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ടീമിന് കഴിഞ്ഞിട്ടുണ്ട്.വിദേശരാജ്യങ്ങളിലെ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 13 വിദേശരാജ്യങ്ങളാണ് ഇന്ത്യന്‍ ടീം സന്ദര്‍ശിച്ചത്.  നൂറിലധികം മല്‍സരങ്ങളില്‍ പങ്കെടുത്തതില്‍ നാല്‍പത് ശതമാനം മല്‍സരങ്ങളാണ് ഇന്ത്യന്‍ ടീം വിജയിച്ചു കയറിയത്. ഏഷ്യയില്‍ നിന്നുള്ള 16 വമ്പന്‍ടീമുകള്‍ അണിനിരന്ന  2015ല്‍ നടന്ന എഎഫ്‌സി കപ്പില്‍ ഏഴാം സ്ഥാനത്തെത്താന്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നു. മുന്‍ കോച്ച് നിക്കോളായ് ആദം പരിശീലിപ്പിച്ച ടീമിന് അന്ന്  ലെബനാന്‍, ബഹ്‌റൈന്‍ തുടങ്ങിയ കരുത്തരെ തോല്‍പ്പിക്കാനും കഴിഞ്ഞിരുന്നു. അതേ വര്‍ഷം തന്നെ ജര്‍മനിയില്‍ നിന്നുള്ള റൊസന്‍ഹെം ടീമിനെതിരേയും ഇന്ത്യ വിജയം നേടി. ദുബായിലെ അല്‍ഹംരിയ സോക്കര്‍ക്ലബ്ബിനെതിരേ ഒന്നിനെതിരേ 11 ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം കൊയ്തത്.കഴിഞ്ഞ വര്‍ഷം നാല് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലാണ് ഇന്ത്യന്‍ ടീം പങ്കെടുത്തത്. ലക്‌സംബര്‍ഗ് ദേശീയ ടീമിനെതിരേ നേടിയ വിജയമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രധാന നേട്ടം. ജര്‍മനിയില്‍ നടത്തിയ ഇന്ത്യന്‍ ടീമിന്റെ പര്യടനത്തില്‍ 17 മല്‍സരങ്ങള്‍ കളിച്ച ടീം 11ലും വിജയം നേടി. സൗദി അറേബ്യയുടെ ദേശീയ ടീമിനെ സമനിലയില്‍ തളയ്ക്കാനും ഇന്ത്യന്‍ കൗമാരത്തിന് കഴിഞ്ഞു. ഈ വര്‍ഷം റഷ്യയില്‍ നടന്ന ഗ്രനാറ്റ്കിന്‍ കപ്പിലും ഇന്ത്യ പങ്കെടുത്തിരുന്നു. പോര്‍ച്ചുഗലില്‍ നിന്നുള്ള ബെന്‍ഫിക്കയുടെ ടീമിനെയും സമനിലയില്‍ ഇന്ത്യ തളച്ചിരുന്നു. മെക്‌സിക്കോയില്‍ നടന്ന മറ്റൊരു സൗഹൃദ മല്‍സരത്തില്‍ അവരുടെ അണ്ടര്‍17 ദേശീയ ടീമുമായും ഇന്ത്യന്‍ ടീം സമനില പാലിച്ചിരുന്നു.   വിവിധ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ടീം യുഎസ്എ, കൊറിയ, ടാന്‍സാനിയ, നോര്‍വെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ചൈന, റഷ്യ, ഉറുഗ്വ എന്നീ രാജ്യങ്ങളാണ് മുന്‍വര്‍ഷങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss