|    Sep 26 Wed, 2018 2:17 am
FLASH NEWS

മൂന്നു വയസ്സുള്ള മകനെ ഉപേക്ഷിച്ച് 17കാരനോടൊപ്പം ഒളിച്ചോടിയ 24കാരി അറസ്റ്റില്‍

Published : 8th June 2018 | Posted By: kasim kzm

ആലത്തൂര്‍: മൂന്ന് വയസ്സുള്ള മകനെ ഉപേക്ഷിച്ച് 17 കാരനോടൊപ്പം ഒളിച്ചോടിയ 24 കാരി അറസ്റ്റില്‍. ചിറ്റിലഞ്ചേരി കാരക്കാംപറമ്പ് വി കെ നഗറില്‍  സജിത (24) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 8.30 ഓടെ നെല്ലിയാമ്പതി കേശവന്‍ പാറയ്ക്കു സമീപം തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ഇവരെ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നു തടഞ്ഞുവെച്ച് പാടഗിരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി ഇവരെ ആലത്തൂര്‍ പോലിസിന് കൈമാറി.
ഇക്കഴിഞ്ഞ 4ാം തിയ്യതി ഭര്‍ത്താവിന്റെ ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ വീട്ടില്‍ നിന്നും കുട്ടിയുമായി സ്വന്തം വീട്ടിലെത്തിയ യുവതി 5ാം തിയ്യതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചു പോവുന്നതിനായി ഇറങ്ങിയതായിരുന്നു.  ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്നു യുവതിയുടെ വീട്ടുകാര്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
വ്യാഴായ്ച്ച പുലര്‍ച്ചെ അഞ്ചു മണിക്കു കുട്ടിയെ ചിറ്റിലഞ്ചേരി ജംഗ്ഷനിലുള്ള യുവതിയുടെ പിതാവ് ജോലി ചെയ്യുന്ന ചായക്കടയിലെ ഉടമസ്ഥനെ ഏല്‍പ്പിച്ചു കടന്നു കളയുകയായിരുന്നു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഹാജരാക്കിയ ശേഷം അവര്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിനു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ പ്രകാരവുമാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss