|    Jan 17 Tue, 2017 6:21 am
FLASH NEWS

മൂന്നു വയസ്സുള്ള ഇതര സംസ്ഥാന ബാലിക ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

Published : 5th January 2016 | Posted By: SMR

ആലുവ: ഇതര സംസ്ഥാനക്കാരായ നാടോടി സംഘത്തിലെ മൂന്നു വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ആലുവ നെടുമ്പാശ്ശേരി കിഴക്കേ ദേശത്ത് തമ്പടിച്ചിട്ടുള്ള നാടോടി സംഘത്തിലെ അംഗമായ ആന്ധ്ര സ്വദേശി സൈറാണി (3) ആണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.
മുഖത്തും, ദേഹത്തും അടിയേറ്റ പാടുകളോടെ അവശയായ കുട്ടിയെ ഇന്നലെ രാവിലെയാണ് കുട്ടിയുടെ മാതാവും, അയല്‍വാസിയായ ആന്ധ്രക്കാരനും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് ഇവിടെ നിന്നു കുട്ടിയെ ആലുവ കാരോത്തുകുഴി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച കുട്ടിയുടെ മാതാവ് മറ്റൊരാളോടൊപ്പമാണ് താമസിച്ചുവരുന്നത്. ഭിക്ഷാടനം നടത്തിയാണ് ഇവര്‍ ജീവിച്ചു വരുന്നത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ നെടുമ്പാശ്ശേരി പോലിസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മാതാവിനേയും, അയല്‍വാസിയായ ആന്ധ്രക്കാരനേയും ചോദ്യം ചെയ്തു വരുന്നതായി നെടുമ്പാശ്ശേരി സിഐ കെ എ മുരളി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക