|    Oct 22 Mon, 2018 6:38 am
FLASH NEWS
Home   >  National   >  

മൂന്നു ലശ്കര്‍ പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

Published : 21st January 2017 | Posted By: Navas Ali kn

Hanging-rope

കൊല്‍ക്കത്ത: സര്‍ക്കാരിനെതിരേ യുദ്ധം പ്രഖ്യാപിച്ചുവെന്ന കേസില്‍ മൂന്നു ലശ്്കറെ ത്വയിബ പ്രവര്‍ത്തകര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. പാകിസ്താന്‍ പൗരന്മാരായ മുഹമ്മദ് യൂനസ്, അബ്ദുല്ല, ഇന്ത്യക്കാരനായ മുസഫര്‍ അഹമ്മദ് റാത്തോഡ് എന്നിവരെയാണ് ജഡ്ജി ബിനയ് കുമാര്‍ പഥക് ശിക്ഷിച്ചത്. 2007ല്‍ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തത്. ജമ്മുകശ്മീരിലെ സൈനിക ക്യാംപുകള്‍ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടു എന്നാണ് കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss