|    Oct 19 Thu, 2017 3:51 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മൂന്നു മലയാളികള്‍ക്ക് യൂനിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോഡ്

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: വ്യത്യസ്ത മേഖലകളിലെ വേറിട്ട പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എടത്വാ വാലയില്‍ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്കും തിരുവനന്തപുരം ട്രാക്കോ കേബിള്‍ കമ്പനി പേഴ്‌സനല്‍ ആ ന്റ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ബി ലേഖയ്ക്കും തൃശൂര്‍ മറ്റം എറോത്ത ഡോ. ജിജി ദീപക്കിനും യുആര്‍എഫ് യൂനിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോഡ്. സംസ്ഥാന ഗിന്നസ് ആന്റ് യുആര്‍എഫ് റെക്കോഡ് ഹോള്‍ഡേഴ്‌സ് സംഗമത്തില്‍ യുആര്‍എഫ് ഏഷ്യ ജൂറി ഹെഡ് ഡോ. ഗിന്നസ് സുനില്‍ ജോസഫ് സ ര്‍ട്ടിഫിക്കറ്റും സിനിമാ താരം ഗിന്നസ് പക്രു അംഗീകാരമുദ്രയും സമ്മാനിച്ചു. നാഷനല്‍ വൈസ് പ്രസിഡന്റ് ഡോ. സൗദീപ് ചാറ്റര്‍ജി അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക