|    May 1 Mon, 2017 7:50 am

മൂന്നു മണിക്കൂര്‍ കൊണ്ട് 62 കൊതിയൂറും വിഭവങ്ങളുണ്ടാക്കി കൊച്ചുമിടുക്കി

Published : 9th November 2016 | Posted By: SMR

മാള: മൂന്ന് മണിക്കൂര്‍ കൊണ്ട് അറുപത്തിരണ്ടിനം കൊതിയൂറും ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കി വിദ്യാര്‍ഥിനി വിസ്മയം തീര്‍ത്തു. മാള ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര ഐടി പ്രവൃത്തി പരിചയമേളയില്‍ സ്‌നേഹഗിരി ഹോളി ചൈല്‍ഡ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി നഹ് ല നജീബാണ് ഒന്നാം സ്ഥാനം നേടി പാചക വിദഗ്ദയായത്.നാടന്‍ വിഭവങ്ങള്‍ ഒരുക്കാന്‍ കിഴങ്ങുവര്‍ഗ്ഗങ്ങളായ കാച്ചില്‍, കപ്പ, ചേമ്പ് തുടങ്ങി അഞ്ചിനങ്ങളാണ് തിരഞ്ഞെടുത്തത്. തോരന്‍ ഒരുക്കാന്‍ ചീരയും, മുരിങ്ങയും, കാബേജും, വഴുതനങ്ങ ,പയര്‍ എന്നിവ കണ്ടെത്തി.പത്ത് തരം അച്ചാറുകള്‍, പത്ത് ഇനം ചമ്മന്തിയും, പത്തിനങ്ങള്‍ ഉപ്പിലിട്ടും തയാറാക്കി. പുല്ല്, റാഗി, ഗോതമ്പ്, അരി, കമ്പം എന്നിവയുടെ പുട്ട് തേങ്ങ ചേര്‍ത്ത് ആവി വരുത്തിയത് കണ്ടു നിന്നവരില്‍ കൗതുകം തീര്‍ത്തു.ചെമ്മീന്‍ ,ചിക്കന്‍, ശര്‍ക്കര എന്നിവയുടെ ഉണ്ട വിഭവങ്ങള്‍, സ്പാനിഷ് ഓംലെറ്റ്, പുഡ്ഡിങ്, ചോക്കലേറ്റ് റോളുകള്‍ എന്നിങ്ങനെ നഹ്‌ല മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരുക്കിയ വിഭവങ്ങള്‍ അധ്യാപകര്‍ രുചിച്ച് നോക്കി. ഒന്നിനൊന്ന് മെച്ചമായ ഭക്ഷ്യവിഭവങ്ങളൊരുക്കിയ ഈ വിദ്യാര്‍ഥിനി ഈ മാസം 15ന് നടക്കുന്ന ജില്ലാ മല്‍സരത്തിന് യോഗ്യത നേടി. നിരന്തരമായ പരിശീലനമാണ് ഈ വിജയം നേടി തന്നത് എന്ന് നഹ്‌ല പറഞ്ഞു.മാളയില്‍ വ്യാപാരിയായ നജീബ്, അധ്യാപികയായ നൗഷിറ എന്നിവരുടെ മകളാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day