|    Nov 21 Wed, 2018 9:07 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി കേരളത്തില്‍

Published : 6th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. ഇന്നലെ ചെന്നൈയിലെത്തിയ രാഷ്ട്രപതി ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയെ കാവേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനുശേഷമാണ് പ്രത്യേക വിമാനത്തില്‍ വൈകീട്ട് 4.45ഓടെ തിരുവനന്തപുരത്ത് എത്തിയത്.
തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിയ രാഷ്ട്രപതിയെ സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, എയര്‍ഫോഴ്സ് കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി സുരേഷ്, ഡിജിപി ലോക്നാഥ് ബെഹ്റ, ജിഎഡി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കലക്ടര്‍ കെ വാസുകി, പോലിസ് കമ്മീഷണര്‍ പി പ്രകാശ്, ഗവര്‍ണറുടെ ഭാര്യ സരസ്വതി സദാശിവം, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. രാഷ്ട്രപതി പിന്നീട് നേരെ രാജ്ഭവനിലേക്ക് പോയി.
രാത്രി രാജ്ഭവനില്‍ തങ്ങിയ രാഷ്ട്രപതി ഇന്നു രാവിലെ 11ന് കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം കുറിച്ചുകൊണ്ടുള്ള ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ (ജനാധിപത്യത്തിന്റെ ഉല്‍സവം) പരിപാടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പോവും. ഏഴിന് രാവിലെ 9ന് ബോള്‍ഗാട്ടി പാലസിലെത്തുന്ന രാഷ്ട്രപതി ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മറ്റു ജഡ്ജിമാര്‍ എന്നിവരുമായി പ്രാതല്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് തിരിക്കും. രാവിലെ 11ന് തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ സെന്റിനറി ആഘോഷം ഉദ്ഘാടനം ചെയ്യും. ചടങ്ങിനുശേഷം 11.50ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു തിരിക്കും. ഗുരുവായൂര്‍ ക്ഷേത്രം, മമ്മിയൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. തിരികെ കൊച്ചിയിലെത്തി 2.45ന് പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി കേരളത്തില്‍ നിന്ന് മടങ്ങും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss