|    Nov 22 Wed, 2017 4:42 am
FLASH NEWS

മൂന്നു ജീവനുകള്‍ കവര്‍ന്ന ചീയപ്പാറ ദുരന്തത്തിനു നാല് വയസ്സ്

Published : 3rd August 2017 | Posted By: fsq

 

അടിമാലി: കേരളത്തെ നടുക്കിയ ചീയപ്പാറ ദുരന്തത്തിന് ശനിയാഴ്ച നാല് വയസ്സ്.മൂന്ന് ജീവനുകള്‍ കവര്‍ന്നെടുത്ത ചീയപ്പാറ ദുരന്തത്തിന് ശനിയാഴ്ച നാലാണ്ട് തികയുമ്പോള്‍ ഹൈറേഞ്ച് നിവാസികള്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. 2013 ആഗസ്റ്റ് 5ന് പുലര്‍ച്ചെയാണ് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം. കൊച്ചിമധുര ദേശീയപാതയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഉരുള്‍പൊട്ടി കുട്ടി ഉള്‍പ്പടെ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്.വെള്ള ച്ചാട്ടത്തിന് സമീപം കച്ചവടം നടത്തിയിരുന്ന വാളറ കമ്പിലൈന്‍ തോപ്പില്‍കുടിയില്‍ ജോഷി, പതിനൊന്നുവ യസുകാരന്‍ പാലക്കാട് സ്വദേശി തെക്കേക്കര ജിതിന്‍ ജോസ്, ദേവികുളം താലൂക്കിലെ താല്‍ക്കാലിക െ്രെഡവര്‍ ടി രാജന്‍ എന്നിവരാണ് മരിച്ചത്. രാവിലെ എട്ടേ മുക്കാലോടേയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.തുടര്‍ന്ന് ഏകദേശം 50മീറ്റര്‍ അകലെ വെള്ളച്ചാട്ടത്തിന് സമീപം ഉരുള്‍പൊട്ടി. 500 അടിയോളം ഉയരത്തില്‍ നിന്നും കല്ലും മണ്ണും വെള്ളത്തോടൊപ്പം താഴേയ്ക്ക് പതിച്ചു. ഈ മണ്ണിനടിയില്‍ പെട്ടാണ് മൂവരും മരിച്ചത്. തുടര്‍ച്ചയായി കനത്ത മഴയാ യിരുന്നതിനാല്‍ രണ്ട് ദിവസം മിക്ക കച്ചവടക്കാരും ഇവിടെ കടകള്‍ തുറന്നിരുന്നില്ല. തുടര്‍ച്ചയായി പെയ്ത മഴയില്‍ പെട്ടിക്കടകളില്‍ ചെളിയും മറ്റും അടിഞ്ഞ് കൂടിയിരുന്നു. ഇതു നീക്കം ചെയ്യുന്നതിനാണ് ജോഷി യും പിതൃസഹോദരന്‍ ബേബിയും ചീയപ്പാറയിലെത്തിയത്. എന്നാല്‍ മഴ ശമിക്കാത്തതിനാല്‍ തിരിച്ച് പോകാനൊരുങ്ങുമ്പോഴാണ് കടയുടെ മുകളില്‍  എന്തോ വീഴുന്നത് ശബ്ദം  കേട്ടത്. തിരിഞ്ഞ് നോക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ജോഷിയെ കാണാനില്ലായിരുന്നുവെന്ന് ബേബി ഇപ്പോഴും ഞെട്ടലോടെ ഓര്‍ക്കുന്നു. നിമിഷ നേരം കൊണ്ട് കല്ലും മണ്ണും ജോഷിയെ മൂടിയിരുന്നു. തന്റെ കടയില്‍ നിന്നും ചായ കുടിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായെത്തിയ ഉരുള്‍ പൊട്ടലില്‍ പതിനൊന്നുവയസുകാരന്‍ ജിതിനെയും, രാജനേയും തട്ടിതെറിപ്പിച്ചതെന്ന് അല്‍ഭുതകരമായി രക്ഷപെട്ട ശാന്തയും ഓര്‍ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക