|    Jun 24 Sun, 2018 10:21 pm
FLASH NEWS

മൂന്നു ക്വിന്റല്‍ പാന്‍മസാല പിടികൂടി

Published : 22nd May 2018 | Posted By: kasim kzm

എടപ്പാള്‍: പൊന്നാനി റേഞ്ച് കുറ്റിപ്പാല എക്‌സൈസ് സംഘം വന്‍ പാന്‍ മസാല ശേഖരം പിടികൂടി. അയല്‍ സംസ്ഥാന തൊഴിലാളിയുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് എടപ്പാള്‍ വള്ളത്തോള്‍ കോളജ് പരിസരത്തുനിന്നും 300 കിലോയോളം വരുന്ന പാന്‍ മസാല പിടികൂടിയത്്.
പാന്‍ മസാല സൂക്ഷിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി രാജ്കുമാറിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.  ഞായറാഴ്ച എക്‌സൈ—സ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത ഇനത്തില്‍പ്പെട്ട പാന്‍ മസാല പിടികൂടിയത്. മേഖലയിലെ പാന്‍ മസാല കടകളില്‍ വിതരണത്തിനെത്തിച്ചവയാണ് ഇവ. അയല്‍ സംസ്ഥാഥാനങ്ങളില്‍ നിന്നുള്ള സംഘമാണ് നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ കടത്തുന്നതിന് പിന്നിലെന്നാണ് സൂചന.  പ്രതിയെ  ഇന്ന് കോടതിയില്‍ ഹാജരാക്കും. പരിശോധനയ്ക്ക് പൊന്നാനി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റിന്‍,  പ്രിവന്റീവ് ഓഫിസര്‍ കെ ജാഫര്‍, പി പി പ്രമോദ്,  വി ജഗിരീഷ്  ടി വിനേഷ്, എം സി രജിത,ടി കെ ജ്യോതി, ഇ മോഹനദാസന്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss