|    May 26 Fri, 2017 4:50 pm
FLASH NEWS

മൂന്നുവര്‍ഷമായിട്ടും ബിഎസ്എന്‍എല്‍ ടവര്‍ കമ്മീഷന്‍ ചെയ്തില്ല

Published : 3rd August 2016 | Posted By: SMR

തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററില്‍ മൂന്നുവര്‍ഷം മുമ്പ് തലശ്ശേരി ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ബിഎസ്എന്‍എല്‍ ടവര്‍ സ്ഥാപിച്ചുവെങ്കിലും ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിട്ടില്ല. ബിഎസ്എന്‍എല്‍ അധികൃതര്‍ പല തവണ ടവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്നു വന്ന എതിര്‍പ്പുകള്‍ കാരണം നടന്നില്ല.
എന്നാല്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് സമീപത്ത് സ്വകാര്യ ടെലഫോണ്‍ കമ്പനികളുടെ മൂന്ന് ടവറുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുമുണ്ട്. സ്വകാര്യ കമ്പനികളുടെ ഇടപെടല്‍ കാരണമാണ് ബിഎസ്എന്‍എല്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാത്തതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ബിഎസ്എന്‍എല്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ പതിനായിരത്തിന് മുകളില്‍ വരുന്ന പുതിയ കണക്ഷനുകള്‍ ഈ മേഖലയില്‍ നല്‍കാനാവുമെന്നാണ് കണക്ക് കൂട്ടുന്നത്.
അതേസമയം തലശ്ശേരി ടെലഫോണ്‍ എകസ്‌ചേഞ്ചില്‍ വികസന പദ്ധതിയുടെ ഭാഗമായി ത്രിജി, ഫോര്‍ജി കണക്ഷനുകള്‍ നല്‍കുന്നതിന് പുന്നോല്‍, പിലാക്കൂല്‍, പള്ളൂര്‍ നോര്‍ത്ത് എന്നിവിടങ്ങളില്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇവ കമ്മീഷന്‍ നടപടിയിലേക്ക് പുരോഗമിക്കവെയാണ് കോടിയേരി കാന്‍സര്‍ സെന്ററില്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചിലരുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പുകള്‍ തടസ്സമായി നില്‍ക്കുന്നത്. ബന്ധപ്പെട്ട അധികൃതര്‍, ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day