|    Dec 19 Wed, 2018 10:43 am
FLASH NEWS

മൂന്നുവയസ്സുകാരിയെ രക്ഷിച്ച വിദ്യാര്‍ഥിക്ക് ആദരം

Published : 29th August 2018 | Posted By: kasim kzm

കോഴിക്കോട്: കാലവര്‍ഷത്തില്‍ തലക്കോട്ടൂരില്‍ പുഴക്കല്‍കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് വയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ വിദ്യാര്‍ഥിക്ക് സാമൂഹികമാധ്യമ കൂട്ടായ്മയുടെ ആദരം.
തലക്കോട്ടൂര്‍ എസ്‌ഐഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ഥി ഷമ്മാസ് ഹുസൈന്‍നെയാണ് ആദരിച്ചത്. ഉമ്മത്തൂര്‍ എസ്‌ഐഎച്ച്എസ്എസ് ‘1987 ——90 വാട്ട്്‌സ്്ആപ്പ്” കൂട്ടായ്മ ഒരുലക്ഷം രൂപയുടെ ചെക്കും മൊമന്റോയും പൊന്നാടയും നല്‍കിയാണ് ആദരിച്ചത്. ജില്ലാകലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ യുവി ജോസ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ലഭിച്ച തുകയില്‍ നിന്നും ഷമ്മാസ് പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ദാവൂദ് കോമത്ത്, അന്‍വര്‍ കൊല്ലാടന്‍, ടി കെ ഹാഷിം., എന്‍ സി, ബഷീര്‍ ചോരങ്ങാട്, യാക്കൂബ് ചീമാളി, എന്‍ സി മഹമ്മൂദ് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss