|    Mar 29 Wed, 2017 1:25 am
FLASH NEWS

മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ട്‌പോവാന്‍ ശ്രമം; വൃദ്ധന്‍ അറസ്റ്റില്‍

Published : 5th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: ഓട്ടോയില്‍ മാതാവിനോടൊപ്പം ഇരിക്കുകയായിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം വിഫലമായി. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച തമിഴ്‌നാട് ഉഴുന്തൂര്‍പേട്ട കുന്നുന്തൂറിലെ നാടേയ(65)യെ നാട്ടുകാര്‍ പിടികൂടി ഹൊസ്ദുര്‍ഗ് പോലിസില്‍ ഏല്‍പ്പിച്ചു.  കഴിഞ്ഞ ദിവസം രാത്രി ഏഴോടെ കോട്ടച്ചേരിയിലായിരുന്നു സംഭവം. പുതുക്കൈ ദിവ്യംപാറയിലെ ഓട്ടോ ഡ്രൈവര്‍ മജീദ് ഭാര്യ സറീനയും മകള്‍ ഫാത്തിമയുമായി സ്വന്തം ഓട്ടോയില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു കോട്ടച്ചേരിയിലെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി മജീദ് തൊട്ടടുത്ത ഹോട്ടലിലേക്ക് ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു. ഈ സമയം മകള്‍ ഫാത്തിമ ഓട്ടോയില്‍ ഉറങ്ങുകയായിരുന്നു. സറീന ഒരു വശത്ത്് ഇരിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പിറകിലൂടെ വന്ന നടേയ കുട്ടിയെ എടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചത്. മാതാവിന്റെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ്് ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day