ആലത്തൂര്‍: ആലത്തൂരില്‍ പൂട്ടിയിട്ട വീടുകളില്‍ മോഷണം. മൂന്നുലക്ഷം രൂപയുടെ ആഭരണവും പണവും നഷ്ടപ്പെട്ടു. തൃപ്പാളൂരിലും, ഗാന്ധി ജങ്ഷനിലും പൂട്ടിയിട്ട വീടുകളിലാണ് മോഷണം നടന്നിരിക്കുന്നത്. ആഭരണവും പണവും ഉള്‍പ്പെടെ മൂന്നുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പോലിസ് പറഞ്ഞു.
തൃപ്പാളൂര്‍ കൂട്ട മൂച്ചിയില്‍ അബ്ദുല്‍ അസീസിന്റെ ഭാര്യ ജാസ്മിന്, ആലത്തൂര്‍ ബാങ്ക് റോഡ് ഗാന്ധി ജങ്ഷന് രേഖ നിവാസില്‍ പി എം സുന്ദരന്‍ എന്നിവരുടെ വീടുകളിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.
സുന്ദരന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 52 ഗ്രാം തൂക്കം വരുന്ന മാല, വളകള്‍, സ്വര്‍ണ നാണയം, കമ്മല്‍, വീഡിയോ കാമറ, 4500 രൂപ എന്നിവ ഉള്‍പ്പെടെ ആകെ 1,45,500 രൂപ വില വരുന്നതും ജാസ്മിന്റെ വീട്ടില്‍ നിന്ന് ഡയമണ്ട് കമ്മല്‍, മൂന്ന് ജോഡി കമ്മല്‍, 3 റാഡോ വാച്ച്, ബിപി പരിശോധന ഉപകരണം, രണ്ട് മൊബൈല്‍, രണ്ടായിരം രൂപയുടെ ചില്ലറ നാണയം ഉള്‍പ്പെടെ 9200 രൂപ എന്നിവയുള്‍പ്പെടെ 1,50,000 രൂപയുടെ മുതലുകളുമാണ് നഷ്ട പ്പെട്ടിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു. പാലക്കാട് എഎസ്ഐ സുരേഷിന്റെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.
സിഐകെഎ എലിസബത്ത്, എസ്ഐ എസ് അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത. രണ്ടാഴ്ച മുമ്പ് സമാനമായ സംഭവം പാലക്കാട് നഗരത്തിലും നടന്നിരുന്നു. മൂന്നോളം വീടുകളിലാണ് അന്ന് മോഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.