|    Dec 13 Wed, 2017 7:12 am
FLASH NEWS

മൂന്നുലക്ഷം രൂപയും മൂന്ന് പവന്റെ സ്വര്‍ണവും കവര്‍ന്നു

Published : 5th September 2016 | Posted By: SMR

വടക്കഞ്ചേരി: ടൗണില്‍ കിഴക്കഞ്ചേരി റോഡില്‍ പൂട്ടികിടന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച. മൂന്ന് ലക്ഷം രൂപയും മൂന്ന് പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.മണ്ഡകത്തില്‍ സുഹാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി ശനിയാഴ്ച വൈകീട്ട് സുഹാസും കുടുംബവും ഗുരുവായൂരിലേക്ക് പോയിരുന്നു.
ഇന്നലെ വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പുറകിലെ ഇരുമ്പിന്റെ ഗ്രില്‍ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. രണ്ട് അലമാരകളിലാണ് പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത്. മുന്നിലെ വാതിലും തുറക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. വീട് പരിസരത്ത് കമ്പി പാരയും അമ്മി കല്ലും കാണപ്പെട്ടു. സിഐ വി എ ഉല്ലാസ്, എസ്‌ഐ വിപിന്‍ കെ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും ഇന്ന് പരിശോധനക്കെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക