|    Oct 20 Sat, 2018 3:40 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മൂന്നുമാസ അവധിയുമായി പിതൃത്വ ബില്ല്

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അമ്മയ്ക്കുള്ളതു പോലെത്തന്നെ അച്ഛനും രക്ഷാകര്‍ത്താവെന്ന നിലയില്‍ തുല്യത ഉറപ്പുവരുത്തുന്ന പിതൃത്വ ബില്ല്-2017 പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുഞ്ഞുണ്ടായാല്‍ മൂന്നു മാസം വരെ അവധി ലഭ്യമാക്കുന്നതാണ് ബില്ല്. ശിശുസംരക്ഷണത്തില്‍ മാതാപിതാക്കള്‍ക്ക് തുല്യ ഉത്തരവാദിത്തമാണുള്ളത്. ജനനസമയം മുതല്‍ ഇരുവരും കുഞ്ഞിനെ നല്ല രീതിയില്‍ പരിപാലിക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എംപി രാജീവ് സതാവ് വ്യക്തമാക്കി. അസംഘടിത-സ്വകാര്യ മേഖലയിലെ 32 കോടി പുരുഷന്‍മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 ദിവസത്തെ പിതൃത്വ അവധി നല്‍കുന്നുണ്ട്. പുതിയ ബില്ല് അവധിയുടെ കാലാവധി നീട്ടുന്നതിനൊപ്പം ഇതര മേഖലയിലെ ജീവനക്കാര്‍ക്കും അനുവദിക്കുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss