|    Oct 21 Sat, 2017 7:43 pm
FLASH NEWS

മൂന്നുമാസത്തിനിടെ ജില്ലയില്‍ തെരുവ് നായയുടെ കടിയേറ്റത് 4123 പേര്‍ക്ക്

Published : 18th October 2016 | Posted By: Abbasali tf

കൊല്ലം: ജില്ലയില്‍ മൂന്നുദിവസത്തിനിടെ തെരുവ് നായയുടെ കടിയേറ്റത് 4123 പേര്‍ക്ക്. കഴിഞ്ഞ ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലെ കണക്കാണിത്. സംസ്ഥാനത്ത് തന്നെ തെരുവ് നായയുടെ ആക്രമണത്തിനിരയായവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കൊല്ലം. ഇതിനിടെ വീട്ടിനുള്ളിലിരുന്ന കുട്ടിയെ രാത്രിയില്‍ തെരുവ് നായ കടിച്ചുകീറി. ഓടിയെത്തിയ വല്ല്യമ്മച്ചിയ്ക്കും കടിയേറ്റു. ഭീതിജനകമായ സംഭവം നേരില്‍ക്കണ്ട വൃദ്ധന്‍ കുഴഞ്ഞുവീണു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പൂവറ്റൂര്‍ പടിഞ്ഞാറ് പെരുമ്പറ കിഴക്കതില്‍ ജയശ്രീ(39), സഹോദരിയുടെ മകന്‍ ഗൗതം(10) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. വീട്ടിലെ മുന്‍വശത്തെ മുറിയില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു ഗൗതം. തുറന്ന് കിടന്ന കതകിലൂടെ നായ മുറിയിലേക്ക് കടന്നുവന്ന് ഗൗതമിന്റെ കാലില്‍ കടിയ്ക്കുകയായിരുന്നു. ഇതുകണ്ടുകൊണ്ട് നിലവിളിച്ചുകൊണ്ട് ഓടിയെത്തിയ ജയശ്രീയെയും നായ കടിച്ചു. ഇരുവരെയും നായ കടിയ്ക്കുന്നത് തൊട്ടടുത്ത്തന്നെയിരുന്ന കണ്ട മുത്തശ്ശന്‍ നാരായണപിള്ള(82)യ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഗൗതമിന്റെ മാതാവ് നായയുടെ വായിലേക്ക് ചൂല് തിരുകി കയറ്റിയാണ് അതിനെ ഓടിച്ചത്. പരിക്കേറ്റ രണ്ട് പേരെയും കുഴഞ്ഞുവീണ നാരായണ പിള്ളയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക