|    Sep 19 Wed, 2018 8:14 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മൂന്നുമാസം വൈകി ആദ്യ സ്വാതന്ത്ര്യദിനം ആഘോഷിച്ച ഓര്‍മകളുമായി അലി മാണിക്ഫാന്‍

Published : 15th August 2018 | Posted By: kasim kzm

ഷമീര്‍ രാമപുരം

മക്കരപറമ്പ്: രാജ്യത്തിന്റെ ആദ്യ സ്വാതന്ത്ര്യദിനം മൂന്നുമാസം വൈകി ആഘോഷിച്ച ഓര്‍മകളുമായി അലി മാണിക്ഫാന്‍. വാര്‍ത്താ വിനിമിയ സൗകര്യമില്ലാത്തതു കാരണമാണ് മിനിക്കോയി ദ്വീപില്‍ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ മൂന്നുമാസം കഴിയേണ്ടിവന്നത്. 1947 ആഗസ്ത്് 15 വെള്ളി, റമദാന്‍ 27നാണ് ആ ദിനം. 80 വയസ്സ് പിന്നിട്ട മണിക്ഫാന്‍ ഇന്നലെ മക്കരപറമ്പിലെ കൂരിമണ്ണില്‍ കുഞ്ഞി മുഹമ്മദ് മാസ്റ്ററെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു.
ഇന്ത്യയില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങുന്ന ചന്ദ്രമാസ ഡയറി തയ്യാറാക്കിയത് കുഞ്ഞിമുഹമ്മദ് മാസ്റ്ററാണ്. ഡയറിയുടെ പ്രകാശനം നിര്‍വഹിക്കുന്നതിന് വേണ്ടിയാണ് മിനിക്കോയ് ദ്വീപുകാരനായ ഗോളശാസ്ത്രജ്ഞന്‍ മലപ്പുറത്ത് എത്തിയത്. സ്വാതന്ത്രദിനത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
വ്യാപാര ആവശ്യാര്‍ഥം ദ്വീപിലെത്തിയ കപ്പല്‍ത്തൊഴിലാളികളില്‍ നിന്നാണ് ഇന്ത്യ സ്വതന്ത്രമായ വിവരമറിയുന്നതെന്ന് മണിക്ഫാന്‍ ഓര്‍ക്കുന്നു. ദ്വീപില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവായതിനാല്‍ കണ്ണൂരിലായിരുന്നു ഔപചാരിക വിദ്യഭ്യാസം. എന്നാല്‍ വ്യവസ്ഥാപിത വിദ്യാഭ്യാസരീതിക്ക് എതിരായിരുന്നതിനാല്‍ അദ്ദേഹം വിദ്യാഭ്യാസം ഉപേക്ഷിക്കുകയും മിനിക്കോയിലേക്ക് മടങ്ങുകയും ചെയ്തു.
മാതൃഭാഷയായ ദിവേഹിക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിന്‍, ഫ്രഞ്ച്, പേര്‍ഷ്യന്‍, സംസ്‌കൃതം തുടങ്ങി 15ഓളം ഭാഷകളില്‍ പ്രാവീണ്യം നേടി. തുടര്‍ന്ന് സമുദ്ര ജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹികശാസ്ത്രം, കപ്പല്‍നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ അറിവ് സമ്പാദിക്കുന്നതില്‍ അദ്ദേഹം സമയം വിനിയോഗിച്ചു. 1956ല്‍ അധ്യാപകനായും തുടര്‍ന്ന് ഇന്ത്യ ഗവണ്‍മെന്റിന്റെ ചീഫ് സിവില്‍ ഒഫീഷ്യലിന്റെ ഓഫിസിലും ജോലി ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss