|    Sep 22 Sat, 2018 6:59 pm
FLASH NEWS

മൂന്നുദിവസമായി ഒറ്റപ്പെട്ട് നെല്ലിയാമ്പതി

Published : 19th August 2018 | Posted By: kasim kzm

നെന്മാറ: കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ നെല്ലിയാമ്പതി മേഖല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. മൂന്നു ദിവസമായി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങിയിട്ട്. പോത്തുണ്ടി കൈകാട്ടിപാതയിലെ കുണ്ടറച്ചോല പാലം വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ചെറുനെല്ലിയിലുള്‍പ്പെടെ പത്തോളം ഭാഗങ്ങളില്‍ പാതയിലേക്ക് മണ്ണിടിഞ്ഞു വീണു.
ഇരുപതിലധികം ഭാഗങ്ങളില്‍ വന്‍ മരങ്ങളില്‍ കടപുഴകി വീണിട്ടുണ്ട്. മിക്ക ഭാഗങ്ങളിലും വെള്ളപാച്ചിലില്‍ പാത പൂര്‍ണ്ണമായും ഒലിച്ചുപോയി. ഇതോടെയാണ് നെല്ലിയാമ്പതിയിലേക്ക് പൂര്‍ണ്ണമായും ഗതാഗതം മുടങ്ങിയത്.
പാടഗിരി പോലിസിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റുകയും,എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നിക്കുകയും ചെയ്യുന്നുണ്ട്. കനത്ത മഴയായതിനാല്‍ വീണ്ടും പല ഭാഗങ്ങളിലും മണ്ണിടിഞ്ഞു വീഴുന്നത് ദുരിതമാകുന്നു.
ഇതിനിടെ നെല്ലിയാമ്പതി മേഖലയില്‍ കൊട്ടയന്‍കാട് ഉള്‍പ്പെടെ അഞ്ചിടങ്ങളിലാണ് ചെറിയ തോതില്‍ ഉരുള്‍പൊട്ടിയിട്ടുള്ളത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ നെല്ലിയാമ്പതിയിലെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്.
ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ളവയുടെ ടവറുകളും പ്രവര്‍ത്തനം നിലച്ചതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. ചരക്കു നീക്കം നിന്നതോടെ നെല്ലിയാമ്പതിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss