|    Aug 15 Wed, 2018 2:54 am
FLASH NEWS
Home   >  Sports  >  Football  >  

മൂന്നില്‍ മുക്കി മാഡ്രിഡ്

Published : 5th August 2018 | Posted By: jaleel mv

കാലിഫോര്‍ണിയ: റൊണാള്‍ഡോ ഇല്ലാത്ത റയല്‍ റോയലല്ലെന്നുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു യുവന്റസിനെതിരേ റയല്‍ നേടിയ 3-1ന്റ വിജയം. റൊണാള്‍ഡോയുടെ പഴയ ടീമും പുതിയ ടീമും തമ്മിലുള്ള പോര് ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചത് രണ്ടു ടീമുകളിലേയും റൊണാള്‍ഡോ സാന്നിധ്യമായിരുന്നു. റയലിനായി സൂപ്പര്‍ താരം ഗാരതെ് ബെയ്ല്‍, മാര്‍്‌ക്കോ അസെന്‍സിയോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ യുവന്റസിന്റെ ഗോള്‍ പിറന്നത് റയല്‍ താരം റിക്കാര്‍ഡോ കാര്‍വാലോയുടെ സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു. ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പില്‍ യുവന്റസ് നിരയില്‍ റൊണാള്‍ഡോ കളിക്കുന്നില്ലെങ്കിലും താരത്തിന്റെ ടീമിനെതിരെ നേടിയ ഗോള്‍ റയലിന്റേയും സൂപ്പര്‍ താരം ബെയ്‌ലിന്റേയും ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്.മല്‍സരത്തില്‍ അസെന്‍സിയോ ഇരട്ട ഗോളുകള്‍ നേടി.മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ കാര്‍വാലോ സെല്‍ഫ് ഗോള്‍ വഴങ്ങി റയലിനെ ഞെട്ടിച്ചെങ്കിലും മല്‍സരത്തിന്റെ 39 മിനിറ്റില്‍ ബെയ്‌ലിലൂടെ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ വ്യക്തമായ മുന്നേറ്റങ്ങള്‍ നടത്തിയ റയല്‍ മാഡ്രിഡ് മല്‍സരത്തിന്റെ 47,56ാം മിനിറ്റുകളില്‍ മാര്‍ക്കോ അസെന്‍സിയോയിലൂടെ ഗോള്‍ നേടി വിജയത്തിലെത്തുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss