|    Dec 14 Fri, 2018 10:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മൂന്നിലൊന്ന് സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്നതായി പഠനം

Published : 12th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നിലൊന്ന് സ്ത്രീകളും ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായി പഠനം. എന്നാല്‍, ഭൂരിഭാഗം സ്ത്രീകളും ഭര്‍ത്തൃപീഡനത്തെ അംഗീകരിക്കുന്നുണ്ട്. ലിംഗാധിഷ്ഠിത പീഡനങ്ങളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട വിഷയങ്ങളിലൊന്നെന്നും പഠനത്തില്‍ പറയുന്നു. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന സഹജ് ബ്രിട്ടനിലെ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.
15നും 49നും ഇടയിലുള്ള 27 ശതമാനം സ്ത്രീകളും 15 വയസ്സു മുതല്‍ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എച്ച്എഫ്എസ്) റിപോര്‍ട്ടിലെ വിവരങ്ങളും സഹജ് പഠനത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരുവശത്ത് ഇന്ത്യ സാമ്പത്തിക മേഖലയില്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമ്പോള്‍ മറുവശത്ത് ലിംഗ-ജാതി-വര്‍ഗത്തിന്റെ പേരില്‍ വിവേചനങ്ങള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ തുല്യമായ വികസനങ്ങള്‍ നടക്കുന്നില്ലെന്ന് റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പുരുഷാധിപത്യ മനോഭാവങ്ങള്‍ ജനങ്ങളുടെ ഉള്ളില്‍ ആഴത്തില്‍ ഉറപ്പിച്ചിരിക്കുകയാണ്. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ക്ക് പോഷകാഹാര ലഭ്യത കുറവാണെന്നും റിപോര്‍ട്ടിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss