|    Aug 21 Tue, 2018 4:10 pm
FLASH NEWS
Home   >  Sports  >  Cricket  >  

മൂന്നിലും വീണ് ശ്രീലങ്ക, പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

Published : 5th August 2018 | Posted By: jaleel mv

 

കൊളംബോ:ശ്രീലങ്കക്കെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് 78 റണ്‍സിന്റെ വമ്പന്‍ ജയം.ലങ്കയിലെ പല്ലേക്കേലെയില്‍ നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സാണ് അടിച്ചു കൂട്ടിയത്.കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ആതിഥേയര്‍ 45.2 ഓവറില്‍ 285 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു.
ടോസ് ആനുകൂല്യം ലഭിച്ച ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു.അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ റീസ ഹെന്‍ഡ്രിക്കസ് നേടിയ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 89 പന്തുകളില്‍ നിന്ന് 8 ബൗണ്ടറിയും ഒരു സിക്‌സറും പറത്തി 102 റണ്‍സാണ് ഹെന്‍ഡ്രിക്കസ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത മല്‍സരത്തില്‍ ജെപി ഡുമിനി (92) ഹാഷിം അംല (59) ഡേവിഡ് മില്ലര്‍ തുടങ്ങിയവരും റണ്ണൊഴുക്കിന്റെ വേഗത കൂട്ടി. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയന്‍ നിരയില്‍ ധനഞ്ജയ ഡി സില്‍വക്കു മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങ് പ്രകടനത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. വെടിക്കെട്ടു ബാറ്റിങിലൂടെ 66 പന്തുകളില്‍ നിന്ന് 84 റണ്‍സാണ് താരം നേടിയത്. ശ്രീലങ്കക്കു വേണ്ടി 4 വിക്കറ്റുകള്‍ വീഴ്ത്തിയ തിസാര പെരേരയുടെ പ്രകടനമൊഴിച്ചാല്‍ ലങ്കന്‍ ബൗളിങ് നിര തീര്‍ത്തും പരാജയമായി. ദക്ഷിണാഫ്രിക്കക്കു വേണ്ടി ലുങ്കി എന്‍ഗിഡി 4ഉം ഫെഹലൂക്ക്വായൊ 3ഉം വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ 5 മല്‍സരങ്ങളുടെ പരമ്പര 3-0ന് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss