|    Nov 23 Thu, 2017 1:16 pm
FLASH NEWS

മൂന്നിടത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു

Published : 9th November 2016 | Posted By: SMR

ചാവക്കാട്: മേഖലയില്‍ മൂന്നിടത്തുണ്ടായ വാഹനാപകടങ്ങളില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. മണത്തല മടേകടവില്‍ രാവിലെയുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ഇരട്ടപ്പുഴ കറുത്താണ്ടന്‍ നാരായണനാ(55)ണ് മരിച്ചത്. ബൈക്കിടിച്ച് പരിക്കേറ്റ നാരായണനെ ആദ്യം തൃശൂര്‍ അശ്വനി ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദേശീയപാത 17 പുതിയറയില്‍ കാറും ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. അയിരൂര്‍ വെളിയത്ത് അക്ബറി(40)നാണ് പരിക്കേറ്റത്. രാത്രി 8.30നാണ് അപകടം. ഒരുമനയൂര്‍ തങ്ങള്‍പടിക്കടുത്ത് ബൈക്ക് തെന്നി വീണ് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഏങ്ങണ്ടിയൂര്‍ വലിയവീട്ടില്‍ ശ്യാം (29), സുഹൃത്ത് കണ്ണന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക