|    Mar 23 Thu, 2017 7:57 pm
FLASH NEWS

മൂന്നാഴ്ചക്കിടെ രണ്ടാമത്തെ വിള്ളല്‍ കൊല്ലം: കൊല്ലം-എറണാകുളം റെയില്‍വേ പാതയില്‍ വിള്ളലുണ്ടാകുന്നത് തുടര്‍ക്കഥയാകുന്നു. മൂന്നാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് ചാത്തിനാംകുളം ഭാഗത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തുന്നത്. കഴിഞ്ഞ സെപ്തംബര്‍ 30ന് രാവിലെ കൊല്ലം-പെരിനാട് സ്റ്റേഷനുകള്‍ക്കിടയില്‍ ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. പരിസരവാസികളാണ് വിള്ളല്‍ കണ്ടത്. അപകടത്തില്‍ നിന്നും ശബരി എക്‌സ്പ്രസ് തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. ഇന്നലെ വിള്ളല്‍ കണ്ടെത്തിയ ഭാഗത്ത് നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കല്ലുംതാഴത്ത് 2014 ഒക്ടോബര്‍ 27ന് റെയില്‍വേ പാളത്തില്‍ ഒന്നരമീറ്ററോളം ഭാഗം പൊട്ടി അടര്‍ന്നുമാറിയിരുന്നു.അപകടത്തില്‍ നിന്നും വേണാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വേണാടിന്റെ അവസാനത്തെ ബോഗി കടന്നുപോയതോടെയാണ് പൊട്ടലുണ്ടായി പാളത്തിന്റെ ഒരു ഭാഗം ഇളകിതെറിച്ചത്. ഈഭാഗം ട്രെയിനില്‍ കുരുങ്ങി കുറെദൂരം പോകുകയും ചെയ്തു. കാലപ്പഴക്കത്താല്‍ തേയ്മാനം വന്നും കൂടുതല്‍ സമ്മര്‍ദം ഏറ്റുമാണ് പാളങ്ങളില്‍ വിള്ളലും പൊട്ടലും ഉണ്ടാകുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള 202 സ്ഥലങ്ങളില്‍ പാളത്തില്‍ നേരത്തെ പ്രശ്‌നം കണ്ടെത്തിയിരുന്നു. പുതിയ പാളങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് ഇവ മാറ്റാത്തത്. റെയില്‍വേ ബജറ്റില്‍ കേരളത്തിന് അനുവദിക്കുന്ന ഫണ്ടിലെ കുറവും ഉദ്യോഗസ്ഥ അലംഭാവവും പാളംമാറ്റാത്തതിന് കാരണമാണ്. 25 വര്‍ഷമാണ് റെയില്‍പാളത്തിന്റെ ശരാശരി ആയുസ്സെങ്കില്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് 40 വര്‍ഷമാണ്. തേയ്മാനം സംഭവിക്കുമ്പോള്‍ മുറിച്ചു മാറ്റി വെല്‍ഡ് ചെയ്യും. പാളങ്ങളുടെ അപകടസാധ്യത കണ്ടെത്താനായി നടത്തിയ അള്‍ട്രാസോണിക് പരിശോധ റിപ്പോര്‍ട്ട് അവഗണിക്കുന്നതും തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Published : 18th October 2016 | Posted By: Abbasali tf

x
കൊല്ലം: കൊല്ലം-എറണാകുളം റെയില്‍വേ പാതയില്‍ വിള്ളലുണ്ടാകുന്നത് തുടര്‍ക്കഥയാകുന്നു. മൂന്നാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് ചാത്തിനാംകുളം ഭാഗത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തുന്നത്. കഴിഞ്ഞ സെപ്തംബര്‍ 30ന് രാവിലെ കൊല്ലം-പെരിനാട് സ്റ്റേഷനുകള്‍ക്കിടയില്‍ ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്.  പരിസരവാസികളാണ് വിള്ളല്‍ കണ്ടത്. അപകടത്തില്‍ നിന്നും ശബരി എക്‌സ്പ്രസ് തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. ഇന്നലെ വിള്ളല്‍ കണ്ടെത്തിയ ഭാഗത്ത് നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കല്ലുംതാഴത്ത് 2014 ഒക്ടോബര്‍ 27ന് റെയില്‍വേ പാളത്തില്‍ ഒന്നരമീറ്ററോളം ഭാഗം പൊട്ടി അടര്‍ന്നുമാറിയിരുന്നു.അപകടത്തില്‍ നിന്നും വേണാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വേണാടിന്റെ അവസാനത്തെ ബോഗി കടന്നുപോയതോടെയാണ് പൊട്ടലുണ്ടായി പാളത്തിന്റെ ഒരു ഭാഗം ഇളകിതെറിച്ചത്. ഈഭാഗം ട്രെയിനില്‍ കുരുങ്ങി കുറെദൂരം പോകുകയും ചെയ്തു. കാലപ്പഴക്കത്താല്‍ തേയ്മാനം വന്നും കൂടുതല്‍ സമ്മര്‍ദം ഏറ്റുമാണ് പാളങ്ങളില്‍ വിള്ളലും പൊട്ടലും ഉണ്ടാകുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള 202 സ്ഥലങ്ങളില്‍ പാളത്തില്‍ നേരത്തെ പ്രശ്‌നം കണ്ടെത്തിയിരുന്നു. പുതിയ പാളങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് ഇവ മാറ്റാത്തത്. റെയില്‍വേ ബജറ്റില്‍ കേരളത്തിന് അനുവദിക്കുന്ന ഫണ്ടിലെ കുറവും ഉദ്യോഗസ്ഥ അലംഭാവവും പാളംമാറ്റാത്തതിന് കാരണമാണ്. 25 വര്‍ഷമാണ് റെയില്‍പാളത്തിന്റെ ശരാശരി ആയുസ്സെങ്കില്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് 40 വര്‍ഷമാണ്. തേയ്മാനം സംഭവിക്കുമ്പോള്‍ മുറിച്ചു മാറ്റി  വെല്‍ഡ് ചെയ്യും. പാളങ്ങളുടെ അപകടസാധ്യത കണ്ടെത്താനായി നടത്തിയ അള്‍ട്രാസോണിക് പരിശോധ റിപ്പോര്‍ട്ട് അവഗണിക്കുന്നതും തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക