|    Dec 18 Mon, 2017 3:11 am
FLASH NEWS

മൂന്നാറില്‍ വീണ്ടും മോഷണം; ആറു പവനും14,000 രൂപയും നഷ്ടപ്പെട്ടു

Published : 27th October 2016 | Posted By: SMR

തൊടുപുഴ: അടച്ചിട്ടിരുമന്ന വീട് കുത്തിതുറന്ന് ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും, 14000 രുപയും മോഷ്ടിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ മരിയ സാമുവേലിന്റെ വീട്ടിലാണ് ബുധനാഴ്ച വൈകീട്ട് നാലിനും ഏഴിനും ഇടയില്‍ മോഷണം നടന്നത്.ടൗണിലെ സ്വകാര്യ റിസോര്‍ട്ടിലെ ജോലിക്കാരാണ് മരിയ സാമുവേലും ഭാര്യയും,നേരത്തെ ജോലി കഴിഞ്ഞ സാമുവേല്‍ വീട്ടിലെത്തിയ ശേഷം വൈകീട്ട് നാലിനു വീടു പൂട്ടി പുറത്തു പോയി.ഏഴുമണിയോടെ മടങ്ങി എത്തിയപ്പോഴാണ് വീടിന്റെ മുന്‍ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളിലെ അലമാരയും തുറന്ന് സ്വര്‍ണവും പണവും മോഷണം പോയതായി കണ്ടത്. എസ്‌ഐ പി ജിതേഷിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മൂന്നാര്‍ ന്യൂ കോളനിയില്‍ ജയകുമാര്‍,മനോജ് എന്നിവരുടെ വീടുകളില്‍ നിന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 36 പവന്‍ സ്വര്‍ണവും പണവും മോഷണം പോയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss