|    Jul 26 Wed, 2017 6:03 am
FLASH NEWS

മൂന്നാറില്‍ ഒന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

Published : 30th July 2016 | Posted By: SMR

തൊടുപുഴ: മൂന്നാറില്‍ ഒന്നരകിലോ കഞ്ചാവുമായി ഒരാളെ എക്‌സൈസ് പിടികൂടി.സ്‌കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന സ്ംഘത്തിലെ പ്രധാനിയാണ് എക്‌സൈസ് സംഘത്തിന്റെ വലയിലായത്.മൂന്നാര്‍ സ്വദേശി സുബയ്യ(60) ആണ് പിടിയിലായത്.ഇയാള്‍ തമിഴ്‌നാട്ടിലാണ് ജനിച്ചുവളര്ന്നത്.ഇപ്പോള്‍ മൂന്നാറില്‍ സ്ഥിരതാമസക്കാരനുമാണെന്നു എക്‌സൈസ് പറഞ്ഞു.മൂന്നാര്‍-മറയൂര്‍ റോഡിലുള്ള  വെസ്റ്റ് റിംഗ് ഷെഡിനുസമീപത്തു നിന്നുമാണ് ഇയാള്‍ പിടിയിലായത്.കഴിഞ്ഞ മെയ് മാസത്തില്‍ 200പൊതി കഞ്ചാവുമായി ഇയാളെ പോലിസ് പിടികൂടിയിരുന്നു.ഈ കേസില്‍ ജാമ്യത്തിലാണ് .
സ്‌കൂള്‍,കോളജ്,റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതായി എക്‌സൈസിനു രഹസ്യവിവരം ലഭിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസമായി ഇയാള്‍ ദേവികുളം എക്‌സെസിന്റെ നിരീക്ഷണത്തിലായിരുന്നു.ബോഡിനായ്ക്കന്നൂരില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങി മൂന്നാറിലെത്തിച്ചെത്.വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ആദ്യം കഞ്ചാവ് വിതരണം ചെയ്യും.ഇതിനുശേഷം വിദ്യാര്‍ഥികളെ കഞ്ചാവിനടിമായക്കുകയാണ് ഇയാളുടെ രീതി.
ഇത്തരത്തില്‍ തോട്ടം മേഖലയിലെ നിരവധി വിദ്യാര്‍ഥികള്‍ ഇവരുടെ വലയില്‍ കുടങ്ങിയതായും എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.ഈ മേഖലകളില്‍ വിദ്യാര്‍ഥികളെ കഞ്ചാവ് മാഫിയ കഞ്ചാവ് വില്‍പ്പനയ്ക്കും ഉപയോഗിക്കുന്നതിനും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനു നേരെത്തെ മുതല്‍ വിവരമുള്ളതാണ്.ഒരുമിച്ച വാങ്ങിയ കഞ്ചാവ് പൊതികളാക്കി മാറ്റുന്നതിന് കൊണ്ടുപോകുമ്പോഴാണ് പ്രതി വലയിലായത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ദേവികുളത്തുനിന്നും ഉയര്‍ന്ന അളവിലുള്ള കഞ്ചാവാണ് പിടികൂടിയതെന്ന് കേസന്വേഷിച്ച എക്‌സൈസ് സംഘം പറഞ്ഞു.ദേവികുളം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍  കെ ബി ബിനു,പ്രിവന്റീവ് ഓഫിസര്‍ അനുബാബു,സിവില്‍ ഓഫിസര്‍മാരായ മീരാന്‍ കെ എസ്,സുലരാജ് കെ എം,അനിഷ് എസ്,യൂസഫ് ടി,ഷിജോ അഗസ്റ്റിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
റിസോര്‍ട്ടുകളില്‍
കഞ്ചാവ് വില്‍പന നടത്തിയയാള്‍ അറസ്റ്റില്‍
തൊടുപുഴ: മൂന്നാറിലെ റിസോര്‍ട്ടുകളില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നയാള്‍ പിടിയില്‍.റിസോര്‍ട്ടുകളിലെത്തുന്ന വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വിതരണം നടത്തിയതെന്ന് മൂന്നാര്‍ പോലിസ് പറഞ്ഞു.
മൂന്നാര്‍ ടൗണില്‍ നിന്നുമാണ് 35 ഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലായത്.മൂന്നാര്‍ ആറ്റുകാട് ഡിവിഷനില്‍ രമേശ്(39)നെയാണ് മൂന്നാര്‍ എസ്‌ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിയിലായത്.പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക