മൂന്നാര്‍ വിജയം ; പീരുമേട്ടിലെ തൊഴിലാളികള്‍ക്കും വഴി തുറക്കുമോ
Published : 14th September 2015 | Posted By: admin
പീരുമേട്: മൂന്നാറിലെ സമരത്തിന്റെ വിജയം പീരുമേട്ടിലേക്കും എത്തുമോ? ബോണസ്, ശമ്പള വര്‍ധന തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളി സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്നുവന്ന സമരത്തിന്റെ അപൂര്‍വ ക്ലൈമാക്സാണ് ഇത്തരത്തിലൊരു ചോദ്യമാവുന്നത്. പ്രതിസന്ധി നേരിടുന്ന തോട്ടം തൊഴിലാളികള്‍ ഏറെയുള്ള പീരുമേട്ടിലും സമരം ആരംഭിക്കുമോ എന്നാണ് നാട് ഉറ്റുനോക്കുന്നത്.
തൊഴിലില്‍നിന്ന് വിരമിച്ചിട്ടും വര്‍ഷങ്ങളേറെയായിട്ടും ഗ്രാറ്റുവിറ്റി തുക കിട്ടാത്തതാണ് പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. തോട്ടം മാനേജ്മെന്റ് പ്രൊവിഡന്റ് ഫണ്ട് അടയ്ക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് പെന്ഷന് ലഭിക്കുന്നില്ല. തൊഴിലാളികള്‍ക്ക് താമസിക്കാന്‍ നല്‍കിയിട്ടുള്ള ലയങ്ങളെല്ലാംതന്നെ പൊളിഞ്ഞുവീഴാറായ നിലയിലാണ്. പ്രാഥമിക ആവശ്യങ്ങളായ വെള്ളം, വൈദ്യുതി, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ തോട്ടം തൊഴിലാളികള്‍ക്ക് അന്യമായിട്ട് കാലങ്ങളായി.
മിക്ക തോട്ടങ്ങളിലും ചികിത്സാ സൗകര്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങിക്കിടക്കുകയാണ്. മാസ ശമ്പളം കൃത്യമായി കിട്ടാത്തതും ഏറെ പരാതിക്കിടയാക്കുന്നുണ്ട്.തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരില്‍ നാലു തോട്ടങ്ങള്‍ പീരുമേട് മേഖലയില്‍ പൂട്ടിക്കിടക്കുകയാണ്.മൂന്നാറിലെ പ്രതിരോധസമരത്തിന് രാഷ്ട്രീയഭേദമെന്യേ നേതാക്കള്‍ നല്കിയ പിന്തുണ പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ക്ക് ഊര്ജമായാല് അത് മറ്റൊരു വിപ്ലവത്തിനും നാന്ദിയാകും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.