|    Nov 19 Mon, 2018 11:13 pm
FLASH NEWS

മൂന്നാര്‍ ടൗണിലെ തെരുവ് കച്ചവടക്കാര്‍: സര്‍ട്ടിഫിക്കറ്റ് നല്‍കണം

Published : 4th August 2018 | Posted By: kasim kzm

തൊടുപുഴ: മൂന്നാര്‍ ടൗണിലെ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ഒഴിപ്പിച്ച തെരുവ് കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കാലതാമസം വരുത്തരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കച്ചവടക്കാര്‍ സ്ട്രീറ്റ് വെന്‍ഡേര്‍സ് ആക്റ്റ്- 2014 പ്രകാരം സര്‍ട്ടിഫിക്കറ്റിനായി ഗ്രാമപ്പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.
മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നല്‍കിയത്. ടൗണിന്റെ പല ഭാഗങ്ങളിലായി ചെറുകിട കച്ചവടം ചെയ്യുന്നവര്‍ എസ് മുരുകന്റെ നേതൃത്വത്തില്‍ നല്‍കിയ പരാതിയിലാണ് നടപടി.
മൂന്നാര്‍ ടൗണിലെ ഗതാഗത പരിഷ്‌കാരങ്ങളുടെ ഭാഗമായി പഞ്ചായത്തും പോലിസും ചേര്‍ന്ന്് തങ്ങളുടെ കച്ചവട സാധനങ്ങള്‍ എടുത്തുമാറ്റിയെന്നു മുരുകന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കമ്മീഷന്‍ മൂന്നാര്‍ ഡപ്യൂട്ടി പോലിസ് സൂപ്രണ്ടില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. 2018 ഏപ്രിലില്‍ ചേര്‍ന്ന ട്രാഫിക് അഡെ്വസറി കമ്മിറ്റി ടൗണില്‍ വരുത്തേണ്ട ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത കച്ചവടങ്ങള്‍ നീക്കം ചെയ്തതെന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരന് പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതായി കാണുന്നില്ലെന്ന്് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. ട്രാഫിക് അഡൈസ്വറി കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഒഴിപ്പിക്കല്‍ നടപടികള്‍ മനുഷ്യാവകാശ ലംഘനമായി കാണാനാവില്ല.
എന്നാല്‍, 2014 ലെ നിയമപ്രകാരം പെര്‍മിറ്റ് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തീരുമാനമെടുത്ത് അപേക്ഷകരെ വിവരം അറിയിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss