|    Dec 14 Thu, 2017 3:46 pm
FLASH NEWS
Home   >  National   >  

മൂന്നാര്‍ കൈയ്യേറ്റം:കൃഷി ഭൂമിയില്‍ എങ്ങനെയാണ് റിസോര്‍ട്ട് പണിതതെന്ന് സുപ്രീംകോടതി

Published : 27th January 2017 | Posted By: mi.ptk

supreme-court

ന്യൂഡല്‍ഹി: മൂന്നാര്‍ കൈയ്യേറ്റത്തില്‍ റിസോര്‍ട്ടുടമകള്‍ക്കെതിരെ സുപ്രീംകോടതി. കൃഷിക്കായി നല്‍കിയ ഭൂമിയില്‍ എങ്ങനെയാണ് റിസോര്‍ട്ട് പണിതതെന്ന് കോടതി ചോദിച്ചു. അനുവദിച്ച ആവശ്യങ്ങള്‍ക്കല്ല ഭൂമി ഉപയോഗിച്ച് എങ്കില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി.റിസോര്‍ട്ടുകള്‍ക്ക് ഉടമസ്ഥാവകാശം പതിച്ചു നല്‍കിയ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഫോട്ടോകോപ്പി നോക്കിയാണ് ഹൈകോടതി ഉടമസ്ഥാവകാശം പതിച്ചു നല്‍കിയത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.
ഏലം കൃഷിക്കായാണ് ഭൂമി വിട്ടു നല്‍കിയത്. പിന്നെ എങ്ങനെയാണ് ഇവിടെ റിസോര്‍ട്ട് പണിതത്.ഫോട്ടോകോപ്പി നോക്കിയാണ് ഹൈകോടതി ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചു നല്‍കിയതെങ്കില്‍ ഹൈകോടതി വിധി പരിശോധിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു.
മൂന്നാര്‍ വുഡ്‌സ്, ക്ലൗഡ്‌സ് നയന്‍ എന്നീ റിസോര്‍ട്ടുകള്‍ക്ക് എതിരെയാണ് കോടതിയുടെ പരാമര്‍ശം.കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക