|    Sep 21 Thu, 2017 7:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മൂന്നാര്‍ കൈയേറ്റം: ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റവന്യൂ മന്ത്രി മരവിപ്പിച്ചു

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ രൂപീകരിച്ച റവന്യൂ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി മരവിപ്പിച്ചു. നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് മരവിപ്പിച്ചത്. ദേവികുളം മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സംഘത്തില്‍ ഉള്‍പ്പെട്ട നാലുപേരെയാണ് സ്ഥലംമാറ്റിയിരുന്നത്. ഇതു വാര്‍ത്തയായതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍.മൂന്നാര്‍ ലാന്‍ഡ് ട്രൈബ്യൂണലില്‍ കൈയേറ്റക്കേസുകള്‍ കൈകാര്യം ചെയ്യുകയും ഹാജരാവുകയും ചെയ്തിരുന്ന സര്‍വേയര്‍ എ ആര്‍ ഷിജു നെടുങ്കണ്ടം സര്‍വേ സൂപ്രണ്ട് ഓഫിസിലെ പഴയ തസ്തികയിലേക്ക് തിരികെ പോയി. ഹെഡ് ക്ലാര്‍ക്ക് ജി ബാലചന്ദ്രന്‍ പിള്ള, പി കെ സിജു, പി കെ സോമന്‍ എന്നിവരും പഴയ സ്ഥാനങ്ങളിലേക്കു എത്തി. ബാലചന്ദ്രന്‍ പിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഓഫിസറായും പി കെ സിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കും പി കെ സോമനെ രാജകുമാരി ഭൂപതിവ് ഓഫിസിലേക്കുമാണ് മാറ്റിയത്. ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ തൊടുപുഴയിലേക്ക് ഒരാഴ്ചയ്ക്കു മുമ്പുതന്നെ സ്ഥലംമാറ്റിയിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടറായി തിരുവനന്തപുരത്തേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ടീമിലെ അംഗങ്ങള്‍ തങ്ങളെ പഴയ ഓഫിസുകളിലേക്ക് തിരികെ അയക്കണമെന്ന് അപേക്ഷിച്ചത്. സബ് കലക്ടറെ നീക്കിയതിനു പിന്നാലെ ഓഫിസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ റവന്യൂ വകുപ്പ് ശേഖരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക