|    Oct 20 Sat, 2018 5:15 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മൂന്നാര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിയിട്ടില്ല : മന്ത്രി

Published : 9th September 2017 | Posted By: fsq

 

കോട്ടയം: മൂന്നാറിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഒരു സബ് കലക്ടര്‍ മാറിയതുകൊണ്ട് സര്‍ക്കാര്‍ നയം മാറില്ല. സര്‍ക്കാര്‍ നയം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരല്ലെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതുതന്നെയാണെന്ന് റവന്യൂമന്ത്രി സ്ഥിരീകരിച്ചു. വെങ്കിട്ടരാമന്റേത് പ്രമോഷനാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇക്കാര്യം ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടറായി സ്ഥലംമാറ്റിയത് പ്രതികാര നടപടിയാണെന്ന വാദം അന്നേ ഉയര്‍ന്നിരുന്നു. എന്നാല്‍, ശ്രീറാമിനു പ്രമോഷനോടെയാണ് സ്ഥലംമാറ്റം നല്‍കിയതെന്ന വാദമാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉയര്‍ത്തിയിരുന്നത്. അതേസമയം, സബ് കലക്ടര്‍ ഗ്രേഡ് എയും എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനവും തുല്യതസ്തികകളാണെന്ന് പൊതുഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ വിശദീകരണം കഴിഞ്ഞ ദിവസം പുറത്തുവരുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. കോവളം കൊട്ടാരം ഭൂമി സര്‍ക്കാരിന്റേതാണ്. അതിനാല്‍ വില്‍ക്കാനുള്ള അവകാശമില്ല. ഉടമസ്ഥാവകാശം മാത്രമേ കൈമാറാന്‍ കഴിയൂ. കോടതിവിധി പ്രകാരമുള്ള നടപടികളാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss