|    Jan 16 Mon, 2017 4:28 pm

മൂന്നാര്‍ആരോപണങ്ങള്‍ അടിസ്ഥാനരഹിതം- മന്ത്രി സുനില്‍കുമാര്‍

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയേറ്റമൊഴിപ്പിക്കല്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതിനു പിന്നില്‍ സിപിഐക്ക് പങ്കുണ്ടെന്ന സുരേഷ് കുമാര്‍ ഐഎഎസിന്റെ വെളിപ്പെടുത്തലിനെതിരേ സിപിഐ രംഗത്ത്. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐ നേതാവും കൃഷി മന്ത്രിയുമായ സുനില്‍ കുമാര്‍ പറഞ്ഞു.
പി കെ വിയുടെ പേരില്‍ വ്യാജ പട്ടയമുണ്ടാക്കി എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. വി എസ് അച്യുതാനന്ദനെ പഴിചാരി സുരേഷ്‌കുമാര്‍ നടത്തുന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന് പിന്‍വലിക്കേണ്ടിവരുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.
ഇത്തരം വെളിപ്പെടുത്തലുകളില്‍ പുതുമയില്ലെന്ന് മുന്‍ റവന്യു മന്ത്രി കെ പി രാജേന്ദ്രനും പ്രതികരിച്ചു. ഒമ്പതു വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാര്‍ ദൗത്യം ഉപേക്ഷിച്ചതിനു പിന്നില്‍ സിപിഐയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് മൂന്നാര്‍ ദൗത്യത്തിന്റെ സ്‌പെഷ്യല്‍ ഓഫിസറായിരുന്ന സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നതിനാലാണ് മുഖ്യമന്ത്രിയായ വിഎസ് ദൗത്യം അവസാനിപ്പിച്ചത്. ദൗത്യം നിര്‍ത്താന്‍ സിപിഐ സമ്മര്‍ദ്ദമുണ്ടെന്ന് വിഎസ് തന്നോട് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും സുരേഷ്‌കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മൂന്നാറില്‍ കൈയേറിയ സ്ഥലമുണ്ട്. അഴിമതി കുഴപ്പമില്ലെന്നു തോന്നുന്ന ഒരു സമൂഹമാണ് വളര്‍ന്നുവരുന്നത്. അഴിമതിക്കെതിരേ നിലകൊള്ളുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ഭരണസംവിധാനത്തിലും തുടരാന്‍ കഴിയില്ലെന്നും സ്വയം വിരമിക്കുന്ന വേളയില്‍ സുരേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക