|    Nov 19 Sun, 2017 10:34 am
FLASH NEWS

മൂന്നാമൂഴത്തില്‍ സംസ്ഥാന റെക്കോഡ് തിരുത്തി മേഘ മറിയം മാത്യു

Published : 28th November 2016 | Posted By: SMR

കഴക്കൂട്ടം: രണ്ട് തവണ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണം നേടിയെങ്കിലും റെക്കോഡ് തിരുത്തിയത് മൂന്നാം വട്ടം ജില്ലാ സ്‌കൂള്‍ കായികമേളയില്‍. തിരുവനന്തപുരം സായിയുടെ താരമായ മേഘ മറിയം മാത്യു വാരപ്പള്ളിലാണ് ഷോട്ട്പുട്ടില്‍ സംസ്ഥാന റെക്കോഡ് മറികടന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 2005ല്‍ കൊല്ലം സ്വദേശിനി ശരണ്യ സ്ഥാപിച്ച റെക്കോഡാണ് ജില്ലാ കായികമേളയില്‍ മേഘ മറികടന്നത്. ശരണ്യയുടെ 11.57 മീറ്റര്‍ ദൂരം 12.01 മീറ്ററാക്കിയാണ് മേഘ റെക്കോഡ് തിരുത്തിയകത്. എന്നാല്‍ ജില്ലാകായികമേളയിലെ ദൂരം റെക്കോഡായി പരിഗണിക്കാറില്ലാത്തതിനാല്‍ ഇത് രേഖപ്പെടുത്തി സൂക്ഷിക്കാറില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഷോട്ട്പുട്ടിനും, ഡിസ്‌കസ് ത്രോയ്ക്കും മേഘയ്ക്കായിരുന്നു സ്വര്‍ണ്ണം. എന്നാല്‍ നിലവിലെ റെക്കോര്‍ഡുകള്‍ തിരുത്താനായിരുന്നില്ല. ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഷോട്ട് പുട്ടിന് സ്വര്‍ണ്ണം നേടി ലോക സ്‌കൂള്‍ മീറ്റിലും പങ്കെടുത്തിരുന്നു. 12.75 എന്ന ദേശീയ റെക്കോഡ് മറികടക്കുകയെന്നതാണ് ഇനി ലക്ഷ്യമിടുന്നതെന്ന് മേഘ പറയുന്നു. കൊല്ലം പുനലൂര്‍ വീരപ്പള്ളില്‍ ജോണ്‍മാത്യവിന്റെയും ജോളിമാത്യവിന്റെയും മകളായ മേഘ കാര്യവട്ടം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ 10ാംക്ലാസ് വിദ്യാര്‍ഥിനിയാണ്. സായിയിലെ എം ബി സത്യാനന്ദനാണ് പരിശീലകന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക